മെറ്റ് ഗാലയിൽ നിറഞ്ഞു നിന്ന് മലയാളിയായ ലിസ ഷീല കോശി

കഴിഞ്ഞ ദിവസം നടന്ന മെറ്റ് ഗാല 2019 വീഡിയോകൾ കണ്ടവർ പ്രിയങ്ക ചോപ്രയോടും കിം കർദാഷിയനോടും ഒക്കെ വാതോരാതെ ചോദ്യങ്ങൾ ചോദിച്ച ഈ പെൺകുട്ടിയേയും അവളുടെ ക്യാംപി ഹെയർസ്റ്റൈലിനേയും ശ്രദ്ധിച്ചിട്ടുണ്ടാവും.ഇനി സംസാരത്തിലും ചിരിയിലുമൊക്കെ അല്പം മലയാളിത്തം നിങ്ങൾക്ക് തോന്നി എങ്കിൽ നിങ്ങൾക്ക് തെറ്റിയിട്ടില്ല. കൊച്ച് ഒരു കോട്ടയം കാരിയാണ്. പ്രശസ്ത യൂട്യൂബറും , അഭിനേത്രിയും , അവതാരകയുമായ ലിസ് ഷീല കോശി എന്ന ഈ ഇരുപത്തി മൂന്നുകാരി മലയാളിയായ ജോസ് കോശിയുടെ മകളാണ്. ഗോൾഡൻ ഗ്ളോബ് അടക്കമുള്ള... Continue Reading →

Advertisements

സർഫ് എക്സൽ ഉണ്ടല്ലോ അപ്പോൾ കറ നല്ലതല്ലേ

നിലവിലുള്ള രാഷ്ട്രീയം എങ്ങനെ വിറ്റ് കാശാക്കാം എന്ന് ചിന്തിച്ച് സൃഷ്ടിക്കുന്ന ചില ക്രിയേറ്റീവ് ഐഡിയകളാണ് ഇതുപോലെ കമ്പനികൾ വർഷങ്ങളായി പ്രയോജനപ്പെടുത്തുന്നത്. ഒരുകാലത്ത് തുണി അലക്കി നടുവൊടിഞ്ഞ ഇന്ത്യൻ സ്ത്രീകളുടെ അടുത്ത് "വാഷിംഗ് പൗഡർ നിർമ" എന്ന് പറഞ്ഞു സോപ്പുപൊടി അവതരിപ്പിച്ചു , ഇതുപോലെ തന്നെയാണ് വെളുക്കാനുള്ള ക്രീം , സോപ്പ് , വാഷിംഗ് മെഷീൻ തുടങ്ങിയവ ഓരോരോ പരസ്യങ്ങളിലൂടെ അവതരിപ്പിച്ചത്. അന്നത് സ്ത്രീകൾക്ക് സ്വാതന്ത്ര്യവും , ആത്മവിശ്വാസവും നൽകുന്ന വലിയ ചുവട് വെയ്പ്പുകളായി കണക്കാക്കപ്പെട്ടു. പക്ഷേ ഇക്കാലത്ത്... Continue Reading →

Leaving Neverland : മൈക്കൽ ജാക്സൺ എന്ന കുറ്റവാളി

ചെറുപ്പം മുതൽ ആരാധനയോടെ കണ്ടിരുന്ന ഒരാളെ ചില ആരോപണങ്ങളുടെ പേരിൽ അത്ര വേഗം തള്ളിപ്പറയേണ്ടി വരുന്നത് വളരെയധികം മാനസികമായി ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നാൽ അയാൾ ചെയ്ത കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോൾ അത് തീർച്ചയായും ഒഴിവാക്കാനാവാത്തതാണ്. മൈക്കൽ ജാക്സന് നേരെയുള്ള ലൈംഗിക ആരോപണങ്ങൾ ഒരു പുതുമയല്ല. ഓരോ തവണ ജാക്സൺ ആരോപണങ്ങളും , FBI അന്വേഷണങ്ങളും നേരിട്ടപ്പോൾ അയാൾ കുറ്റവിമുക്തനായി പുറത്ത് വന്നു എന്നത് മാത്രമായിരുന്നു അദ്ദേഹത്തെ ഡിഫൻഡ് ചെയ്ത ഓരോരുത്തരുടേയും ആശ്വാസം. എന്നാൽ ഇനിയതുണ്ടാവില്ല.മൈക്കൽ ജാക്സൺ... Continue Reading →

അത് എന്റെ വാക്കുകളല്ല :ഹിഡൻ ക്യാപയിൻ വാദത്തെ ബലപ്പെടത്തി പുതിയ വെളിപ്പെടുത്തൽ

നവോത്ഥാനം എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് ഗവൺമെന്റിന് പുരോഗമന പ്രതിച്ഛായ സൃഷ്ടിക്കാൻ ഉള്ള ഹിഡൻ ക്യാംപയിൻ മാത്രം ആണെന്നും . ശബരിമലയിലെ സ്ത്രീപ്രവേശനം എടുത്തുചാടി നടപ്പാക്കാൻ കഴിയുന്ന കാര്യമല്ലെന്നുമുള്ള വാദങ്ങൾക്ക് പിൻബലമേകുന്ന വെളിപ്പെടുത്തൽ ആണ് സുനിൽ പി ഇളയിടം മാഷ് നടത്തിയിരിക്കുന്നത്. ഇദ്ദേഹം ഇക്കാര്യം നിഷേധിച്ചത് കൊണ്ട് മാത്രം ഈ സംഭവത്തെ നിസാരവത്കരിക്കാനാവില്ല. ശബരിമല വിഷയങ്ങൾ തുടങ്ങിയത്. മുതൽ പ്രചരിച്ച പല പോസ്റ്റുകൾക്കും പിന്നിൽ ഇതേ രീതിയിലുള്ളവയാണ് . ഇതിന്റെ ഉറവിടത്തെ ചോദ്യം ചെയ്തോ നിഷേധിച്ചോ ശബരിമല... Continue Reading →

വിമർശകരിൽ നിന്നും സ്തുതി പാഠകരിലേക്ക്

ശബരിമല വിഷയത്തിൽ നടക്കുന്നത് ഒരു ക്യാംപയിൻ ആണെങ്കിൽ തന്നെ എന്താണ് കുഴപ്പം എന്ന് പലരും ചോദിച്ചു. ബിജെപി ക്യാംപയിനും ഫോട്ടോഷൂട്ടും ഒക്കെ നടത്തുന്നല്ലോ എങ്കിൽ പിന്നെ ഗവൺമെന്റിന് ആയിക്കൂടേ എന്ന ചോദ്യം പ്രസക്തമാണ്. നവകേരളം , നവോത്ഥാനം തുടങ്ങിയ ക്യാച്ചിംഗ് ടാഗ് ലൈനുകൾ , ആഴ്ച തോറും നടത്തുന്ന സ്തുതിപാഠക പരിപാടികൾ , ബിജെപിയെ പൊളിക്കാൻ ഒരേ രീതിയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ , ( അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പോലുള്ളവ ) , ഒക്കെ... Continue Reading →

നവോത്ഥാനമോ ഹിഡൻ ക്യാംപയിനോ ?

ശബരിമല വിധി നടപ്പാക്കാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾക്ക് ഒരു ക്യാംപയിൻ സ്വഭാവം മണക്കുന്നത് എനിക്ക് മാത്രമാണോ ? ഇതിന്റെ ഭാഗമായി നിരന്തരം വൈകാരികമായി പ്രതികരിച്ച് മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ദൃശ്യത നേടിയെടുത്ത സവർണ പ്രിവിലേജ് ഉള്ള രണ്ടു പേരുടെ അതിവൈകാരികമായ പ്രതികരണങ്ങൾ , പ്രസ്താവനകൾ സംശയാസ്പദമാണ്. ഇത് കുറച്ചു കൂടി മനസിലാകണം എങ്കിൽ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഈ രണ്ടു വ്യക്തികളുടെ അതിവൈകാരികമായ ചർച്ചകൾ ശ്രദ്ധിച്ചാൽ മതി. "ദേ നവോത്ഥാനം നിങ്ങളുടെ കൈയ്യെത്തും ദൂരത്ത്"... Continue Reading →

3000 കോടിയുടെ മറുപടി !! : സ്റ്റാച്യൂ ഓഫ് യൂണിറ്റി

ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ട ഒരു പ്രധാനമന്ത്രി ഒരു തലമുറയിൽ കൂടുതൽ ഓർക്കാൻ ഇടയില്ലാത്ത വിമർശനങ്ങൾക്ക് നൽകിയ നൂറ്റാണ്ടുകൾ ഓർമ്മിക്കുവാൻ പോകുന്ന മറുപടി. 3000 കോടി രൂപ ചിലവിൽ !!

കൃത്രിമചന്ദ്രനും സ്മാർട്ട് ഫാസിസവും : കമ്യൂണിസ്റ്റ് ചൈന എന്ന ഭീകരരാഷ്ട്രം

ചൈനയെപ്പറ്റി നിരവധി അതിശയകരമായ വാർത്തകൾ പ്രചരിക്കുന്ന കാലമാണ് . ചൈനയിലെ ഡിജിറ്റൽ വിപ്ളവം മുതൽ സ്മാർട്ട് സിറ്റിയും , കൃത്രിമ വെള്ളച്ചാട്ടവും , ചന്ദ്രനും വരെ ഇന്ത്യയിൽ വാർത്തയാകുമ്പോൾ അതൊക്കെ ഷെയർ ചെയ്തു ഇന്ത്യയെ കുറ്റം പറയും എന്നല്ലാതെ യഥാർത്ഥത്തിൽ ചൈനയിൽ എന്താണ് നടക്കുന്നത് എന്ന് അതിന്റെ ഗൗരവത്തിൽ ഇന്നേവരെ ഒരു മലയാളം മാധ്യമം പോലും ഇതുവരെ റിപ്പോർട്ട് ചെയ്ത് കണ്ടിട്ടില്ല. ചൈനയിൽ നിന്നും പുറത്ത് വരുന്ന അതിശയകരമായ വാർത്തകൾക്കപ്പുറം കമ്യൂണിസ്റ്റ് ചൈന എന്നത് ഓരോ ദിവസവും... Continue Reading →

WordPress.com.

Up ↑

%d bloggers like this: