25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന Cochin Rock Band 13 AD യുടെ Ground Zero ; ഒരു തലമുറയുടെ ഗാനം

Cinema Paradiso Club എന്ന ഫേസ്ബുക്ക് ഗ്രൂപില് 13 AD യെ കുറിച്ചു വന്ന ഒരു പോസ്റ്റ് വലിയ ചർച്ച ആവുകയും 13 AD യുടെ ഒരുപാടു ആരാധകർ അവർക് അറിയാവുന്ന വിവരങ്ങളും ചിത്രങ്ങളും പങ്കു വയ്ക്കുകയും ചെയ്തു . കൂട്ടത്തിൽ ഈ ബ്ളോഗിലേക്കുളള ലിങ്ക് ഉൾപ്പെട്ടിരുന്നതിനാൽ പലരും ഇതു വായിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു .

ദൂരദർശനിൽ 90 കളിൽ പ്രക്ഷേപണം ചെയ്ത 13 AD യെപ്പറ്റി ഉളള ഒരു Documentary കിട്ടാൻ ഞാൻ ശ്രമിക്കുന്നു . Republish ചെയ്യുന്ന ഈ ലേഖനത്തില് ചില അപൂർവ ചിത്രങ്ങൾ കൂടി ചേർത്തിരിക്കുന്നു.

image

90 കളിൽ ഇന്‍ഡൃന്‍ യുവത്വത്തെ പിടിച്ചുലച്ച ഇംഗ്ളീഷ് റോക്ക് ഗാനമായിരുന്നു Ground Zero.
Eloy, George,Pinson,Paul,Jackson,Glen ( 1990 വരെ) എന്നിവര്‍ അംഗങ്ങളായ കേരളത്തില്‍ നിന്നുളള 13 AD എന്ന ഇംഗ്ളീഷ് റോക്ക് സംഘം പുറത്തിറക്കിയ ആദൃ ആല്‍ബത്തിെല ഗാനമായിരുന്നു Ground Zero .11 ഗാനങ്ങളടങ്ങിയ ആല്‍ബം ഇന്‍ഡൃന്‍ റോക്ക് സംഗീതത്തിലെ എററവും വലിയ ഹിറ്റുകളിലൊന്നായി മാറി.

2015 ല്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ഗാനം ഇന്നും നമ്മുടെ സിരകളെ ത്രസിപ്പിക്കുന്നു.

Ground Zero Lyrics

Click This Link For 13 AD Ground Zero Full Album Download

image

image

യുദ്ധത്തിനും പട്ടിണിക്കും എതിരെയുള്ള ഇന്‍ഡൃന്‍ യുവതയുെടെ രോഷത്തിന്റെ അടയാളപ്പെടുത്തലായി മാറിയ ഈ ഗാനം ഇന്‍ഡൃാ – പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് രചിക്കപ്പെട്ടത്.
നീതി നിേഷധങ്ങള്‍,
വര്‍ഗ വിവേചനം, യുദ്ധം, പട്ടിണി, അന്ധ വിശ്വാസങ്ങള്‍ എന്നിവയ്ക്കെതിരെ എന്നും റോക്ക് സംഗീതം ശക്തമായി നില കൊണ്ടിട്ടുണ്ട്.

image

ഇന്നും അനവധി ബാന്‍ഡുകള്‍ ഇന്‍ഡൃയില്‍ റോക്ക് സംഗീതം പുറത്തിറക്കാറുണ്ടെങ്കിലും പലതും വെറും പാശ്ചാതൃ അനുകരണങ്ങളോ ഇലക്ട്രോണിക് കെട്ടുകാഴ്ചകളോ ആയി ഇന്ന് തരം താഴുമ്പോഴാണ് ശക്തമായ വരികളും മാസ്മരിക സംഗീതവും അടങ്ങിയ ഈ ഗാനത്തിന്റെ പ്രസക്തി ബോധൃമാവുന്നത്.

റോക്ക് സംഗീതം ഒരു കൂട്ടം ശക്തരായ കലാകാരന്മാരുടെ സര്‍ഗാത്മകമായ പ്രതിഷേധത്തിന്റെ സ്ഫുരണമാണ്. Pink Floyd, U2 തുടങ്ങി ബാൻഡുകൾ സംഗീതത്തിലൂടെ സമൂഹത്തിന്റെ ശബ്ദമായി മാറിയ റോക്ക് സംഗീതജ്ഞരാണ്.

എക്കാലവും യുവാക്കളുെടെ മതമാണ് Rock. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ യുവാക്കെള പ്രചോദിപ്പിച്ച അതിനെ മത മൗലിക വാദികളും ,ഫാസിസ്ററ് ശക്തികളും എന്നും ഭയക്കുന്നിട്ടുണ്ട്.
റഷൃയിലെ സ്വതന്ത്ര ഫെമിനിസ്ററ് ബാന്‍ഡായ Pussy Riot ലെ അംഗങ്ങളെ ജയിലിലടച്ചതും ,ഇന്‍ഡൃയില്‍ മൂന്നു മുസ്ലീം പെൺകുട്ടികൾ ചേർന്ന് രൂപെപ്പടുത്തിയ സംഗീത സംഘത്തെ നിശബ്ദരാക്കിയതും ഇതേ കറുത്ത ശക്തികള്‍ തന്നെയാണ്.

റോക്ക് സംഗീതത്തില്‍ തിളച്ച് മറിയുന്ന രോഷവും , അതിലൂെട അവര്‍ നേടുന്ന ബൗദ്ധിക സ്വാതന്ത്ര്യത്തിനും തടയിടാന്‍ ശ്രമിക്കുന്നവരാണ് റോക്കിനെ എതിര്‍ക്കുന്നവരില്‍ അധികവും. മനുഷ്യരെ അടിമകളാക്കുന്ന ചങ്ങലകൾ പൊട്ടിച്ചെറിയാൻ പ്രാപ്തരാക്കുന്ന 13AD പോലയുളള സംഗീത സംഘങ്ങള്‍ ഇനിയും ഇന്‍ഡൃയില്‍ ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
****************************

Bovas

Join My Telegram Channel

Advertisements

4 thoughts on “25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന Cochin Rock Band 13 AD യുടെ Ground Zero ; ഒരു തലമുറയുടെ ഗാനം

Add yours

  1. 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന േകരള േറാക് ബാന്‍ഡ് 13 AD യുെട Ground Zero ;ഒരു തലമുറയുെട ഗാനം – http://wp.me/p5VYxN-5k
    Bovasjohn.wordpress .Com

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

WordPress.com.

Up ↑

%d bloggers like this: