ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന ഫേസ്ബുക്ക്


image
Kiss Of Love Profile Picture

കുറച്ചു ദിവസങ്ങള്കു മു൯പാണ്  പ്രീത ജി നായ൪ എന്ന ഒരു സജീവ ഫേസ്ബുക്ക്  അംഗത്തിനെ “വേശൃ” എന്നു അവഹേളിച്ച്
ഒരു പേജ് പ്രത്യക്ഷപ്പെട്ടത്.
വീണ്ടും വീണ്ടും അവരെ അവഹേളിച്ചും വെല്ലു വിളിച്ചും
ഉളള പോസ്ററ്കള് മാത്രം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ പേജിന് ആയിരത്തിലധികം ലൈക്ക് നല്കിയാണ് “പ്രബുദ്ധ മലയാളി” സമൂഹം വരവേറ്റത്. ഇതിനെതിരെ ദിവസങ്ങളായി പലരില് നിന്നും ഉളള റിപ്പോര്ട്ടുകള് ഫേസ്ബുക്ക് കാണാതെ പോകുന്പോഴാണ് ( അതോ നടിക്കുന്നതോ ? )

image
പ്രീതയെ അവഹേളിച്ചു കൊണ്ടുളള പേജ്

മറ്റൊരിടത്ത് ,

ചുംബനം അശ്ളീലം അല്ല എന്നു മലയാളിക് കാട്ടിത്തന്ന Kiss Of Love എന്ന സ്വതന്ത്ര കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിനും ,
ഫേസ്ബുക്ക് പെണ്ണിടം കൂടി ആണെന് സധൈര്യം വിളിച്ചു പറഞ്ഞു, മലയാളി പുരുഷന്റെ കപട സദാചാരത്തി൯റ്റെ മുഖംമൂടി കീറിയെറിഞ്ഞ “അരുന്ധതി”യുടേയും അകൌണ്ടുകള്ക്
വധശിക്ഷയ്കെതിരെ പ്രതികരിച്ചു എന്ന കാരണം മൂലം മണിക്കൂറുകള്ക്കകം താക്കീതു നല്കപെട്ടത് എന്നത് ശ്രദ്ധേയമായ വസ്തുത ആണ് .

image
ബി അരുന്ധതി

ഇവിടെയാണ് ഫേസ്ബുക്കി൯റ്റെ ഇരട്ടത്താപ് നയം കൂടുതല് വൃക്തമാകുന്നത്.

ഫേസ്ബുക്ക് കമ്യൂണിറ്റി ഗൈഡ്ലൈ൯സ് (community guidelines ) പ്രകാരം ഇതിലെ

“അംഗങ്ങള്ക്കു അവരുടെ ആശയങ്ങളും ആവിഷ്കാരങ്ങളും പന്കു വയ്കാനുളള സ്വാതന്ത്ര്യം നല്കുക വഴി ലോകത്തെ കൂടുതല് വിശാലവും ബന്ധപ്പെട്ടതുമിക്കിത്തീ൪കുന്നു”

എന്നാല് ഫേസ്ബുക്ക് വാഗ്ദാനം നല്കുന്ന വിശാലമായ ലോകം ഒട്ടും വിശാലമായതല്ല എന്നു കൂടുതല് വായിച്ചാല് വൃക്തമാകും.
1. ഗവണ്മെന്റ് ആവശൃപ്പെട്ടാല് ഏതൊരു വൃക്തിയുടേയും സ്വകാരൃ വിവരങ്ങള് നല്കപ്പെടും.

2. ഗവണ്മെന്റ്റിനോ ഏതെങ്കിലും ന്യൂനപക്ഷത്തിനോ സ്വീകാരൃമല്ലാത്ത ആശയങ്ങള് നീക്കം ചെയ്യപ്പെടാം

പ്രീതയ്കു നേരെ നടക്കുന്നത് പോലെ ദിവസവും നൂറുകണക്കിനു പേ൪ റിപ്പോര്ട് ചെയ്യുന്ന പല വിവരങ്ങളും നീക്കം ചെയ്യാന് വിമുഖത കാണികുന്പോഴാണ് ചില പ്രത്യേക വൃക്തികളെയും കൂട്ടായ്മകളെയും മാത്രം ലക്ഷ്യം വെച്ച് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഫേസ്ബുക്ക് നടത്തുന്ന വിവേചനപരമായ ഇടപെടലുകള് എത്ര ഗൌരവം ആണെന്നു നാം തിരിച്ചറിയേണ്ടത്. നിസാര കാരണങ്ങളാല് പല വിവരങ്ങളും അകൌണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്ത കഥകള് നിരവധിയാണ് ( Grayson James എന്ന നവജാത ശിശുവിന്റെ ചിത്രം നീക്കം ചെയ്യപ്പെട്ടത് ; See Gizmodo.com)

ഫേസ്ബുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഈ മൃഗീയ ആധിപത്യം മൂലം ഫേസ്ബുക്ക് ആണു ഇ൯റ്റ൪നെറ്റ് എന്നു ആളുകള്ക് തോന്നി തുടങ്ങി .

മറ്റൊരു മാധൃമത്തിനും ലഭിക്കാത്ത ഈ സ്വീകാരൃതയിലൂടെ ബ്ളോഗുകള് പോലെ ഉളള മറ്റു സ്വതന്ത്ര വെബ് സൈറ്റുകള്ക് പലതിനും മരണമണി മുഴങ്ങി തുടങ്ങിയിരിക്കുന്നു .

പൌതുജനത്തി൯റ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് തന്നെ കൂച്ചു വിലങ്ങിടാനുളള ശ്രമങ്ങളാണ് ഈ വക നിരോധനങ്ങളിലൂടെയും താക്കീതുകളിലൂടെയും ഫേസ്ബുക്ക് വൃക്തമാക്കുന്നത്.

ഫേസ്ബുക്കിന് ലഭിക്കുന്ന സ്വീകാരൃത അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ
ഫേസ്ബുക്കിന് സമാന്തരമായി തന്നെ കൂടുതല് ആവിഷ്കാര സ്വാതന്ത്ര്യം നല്കുന്ന , സ്ത്രീവിരുദ്ധമല്ലാത്ത, വൃക്തികളുടെ സ്വകാരൃതയെ മാനിക്കുന്ന ഒരു സോഷൃല് നെറ്റ്വ൪കിംഗ് സൈറ്റ് ഉയര്ന്നു വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

വായിച്ചതിന് നന്ദി..

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s