വാട്സാപ്പ് മടുത്തോ ? കൂടുതല് ഫീച്ചറുകളുളള ടെലഗ്രാം മെസ്സന്ച൪ പരീക്ഷിക്കൂ.


ഇ൯സ്റ൯റ്റ് മെസേജിങ് ആപ്പുകള് നിരവധിയാണ്. വാട്സാപ്, ഫേസ്ബുക്ക് , ലൈ൯ ചാററ് , വീ ചാററ് അങ്ങനെ നീളുന്നു.

എന്കിലും വാട്സാപ് തന്നെ ആണു മു൯പില്, കൂടുതല് ഫ്രണ്ട്സ് ഉപയോഗിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് പലരും വാട്സാപ് ഉപയോഗിക്കുന്നത് തന്നെ .

മറ്റു മികച്ച ആപ്പുകള് പരീക്ഷിച്ചു നോക്കിയതിന് ശേഷം ഉപേക്ഷിച്ചു പോകുന്നതിനു കാരണം മറ്റൊന്നല്ല.

ടെലഗ്രാം മെസ്സന്ച൪

ഇവയില് ഏറ്റവും ലളിതവും സുരക്ഷിതവും കൂടുതല് ഫീച്ചറുകള് ഉളളതുമായി ഞാ൯ കണ്ട ആപ്പ് ആണ് ടെലഗ്രാം മെസ്സന്ച൪. റഷ്യയിലെ ഏറ്റവും വലിയ സോഷൃല് നെറ്റ്വ൪കിംഗ് സൈറ്റായ VK യുടെ സ്ഥാപക൯ Pavel Durovഉം സഹോദരന് Nikolai ഉം ആണ് ഇതി൯റ്റെ സ്ഥാപക൪ . ഇന്നു 50 മിലൃണ് ആളുകളാണ് ലോകമെന്പാടുമായി ടെലഗ്രാം ഉപയോഗിക്കുന്നത്.

Versions Available
Android 3.0.1
iOS 3.0
Windows Phone 1.12.1.0
Web Application 0.4.4
OS X 1.65
Desktop 0.8.38

സുരക്ഷിതത്വം തന്നെ ആണ് ടെലഗ്രാമി൯റ്റെ മുഖമുദ്ര. Whatsapp ല് നമ്മള് അയക്കുന്ന സന്ദേശങ്ങള് ലഭിക്കുന്ന വൃക്തി നീക്കം ചെയുന്നത് വരെ അയാളുടെ ഫോണില് നിലനില്കും
എന്നാല് ടെലഗ്രാം ഇതൊഴിവാക്കി മെസേജ് ലഭിക്കുന്ന ആളുടെ മൊബൈലില് എത്ര സമയം മെസേജ് നില നില്കണം എന്നു നമുക്കു തീരുമാനിക്കാം. ഇതുപോലെ ടെലഗ്രാമിനെ വാട്സാപില് നിന്നും വൃതൃസ്തമാക്കുന്ന 10 പുതിയ ഫീച്ചറുകള് ചുവടെ ചേ൪കുന്നു.

1. Secret Chat ഓപ്ഷന് വഴി ചാറ്റ് ചെയ്യുന്പോള് നമ്മള് അയക്കുന്ന ആളുടെ മൊബൈലില് ആ സന്ദേശം എത്ര സമയം നിലനില്കണം എന്നു തീരുമാനിക്കാം ( Snapchat പോലെ )

2. Secret Chat ചെയ്യുന്ന വൃക്തിക് അയക്കുന്ന സന്ദേശങ്ങള് അയാള്ക്കു ഫോ൪വാ൪ഡ് ചെയ്യാന് കഴിയില്ല മാത്രമല്ല അയാള് അതിന്റെ Screenshot എടുത്താല് അതിന് Notification വരും ഇത് സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാകുന്നു.

3. വാട്സാപി൯റ്റെ ഏറ്റവും വലിയ പോരായ്മ ചാറ്റ് ചെയ്യാ൯ പരസ്പരം Mobile Number കൂടിയേ തീരു എന്നത് ആണ്. എന്നാല് ടെലഗ്രാമില് ചാററ് ചെയ്യാ൯ യൂസ൪ നെയിം മാത്രം നല്കിയാല് മതി.
ഇതുവഴി
ഫേസ്ബുക്കില് നിങ്ങള് പരിചയപ്പെട്ട സുഹൃത്തിനോട് നന്പ൪ കൈമാറാതെ തന്നെ യൂസ൪ നെയിം ഉപയോഗിച്ചു സംസാരിക്കാം.

4. വാട്സാപില് ഒരു ഗ്രൂപ്പില് 100 അംഗങ്ങളെ മാത്രമേ ഉള്പെടുത്താന് കഴിയൂ എന്കില് ടെലഗ്രാമില് ഇത് 1000 ആണ് (SuperGroup ).ഗ്രൂപ്പില് അംഗമാകാനും യൂസ൪ നെയിം മാത്രം മതി. മാത്രമല്ല സുഹൃത്തുക്കള്ക് ഗ്രൂപ്പില് അംഗമാകുന്നതിനായി ഒരു പൊതുവായ ലിന്ക് ഷെയ൪ ചെയ്താല് മതി ഇതില് ക്ളിക്കു ചെയ്തു ഗ്രൂപ്പ് മെന്പറാകാം.

5. ഇ൯ററ൪നെറ്റിലുളള മനോഹരമായ ചിത്രങ്ങള് , അനിമേഷനുകള് എന്നിവ ആപ്പില് നിന്നും നേരിട്ടു സെ൪ച് ചെയ്തു കൈമാറാം

6. Channels ആണ് ടെലഗ്രാമിലെ മറ്റൊരു പ്രധാന ഫീച്ചർ , ആർക്കും ഒരു ചാനൽ തുടങ്ങാം അതിലൂടെ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാം. ഇത് Subscribe ചെയ്യുന്നവർക്ക് ആ വിവരങ്ങൾ മെസേജായി ലഭിക്കും

ഉദാഃ സംഗീതവുമായി ബന്ധപ്പെട്ട് ഫോട്ടോകളും MP3 കളും ഷെയർ ചെയ്യുന്ന ചാനൽ

7. മെസേജുകളില് സുഹൃത്തി൯റ്റെ യൂസ൪ നെയിം Mention ചെയ്യാം ഇതില് ക്ളിക് ചെയ്തു അവരുമായി സംസാരിക്കാം

8. സന്ദേശങ്ങളില് ഉള്പെടുത്താന് കഴിയുന്ന ഫയലുകളുടെ വലിപ്പം ( File Size ) വാട്സാപിനേകാള് കൂടുതല്

9. Audio , Video , Images കൂടാതെ ഏതു ഫോ൪മാറ്റിലുളള ഫയലും അയയ്കാ൯ കഴിയും .

10. വളരെ ലളിതവും ആക൪ഷകവുമായ യൂസ൪ ഇ൯ററ൪ഫേസ്.

ഇവിടെ ഉള്പെടുത്താത്ത
മററനേകം ഫീച്ചറുകളും … അറിയാ൯ ഇന്നു തന്നെ ഉപയോഗിച്ചു നോക്കൂ.

വായിച്ചതിന് നന്ദി..

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s