ആള്‍ക്കൂട്ടത്തിന്റെ അക്രമങ്ങളും ഫാസിസം നടത്തുന്ന സാമൂഹികപരീക്ഷണങ്ങളും

image

ആള്‍ക്കൂട്ടങ്ങളുടെ അക്രമങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കാന്‍ മറ്റൊന്നുകൂടി ഇന്നു നടന്നിരിക്കുന്നു .ഗോമാംസം കഴിച്ചു എന്നാരോപിച്ച് ഒരു ഉത്തര്‍പ്രദേശുകാരനായ ഒരു 52 കാരനെ ജനം ആക്രമിച്ച് കൊന്നു.

ലജ്ജിക്കാം നമുക്കീ നാടിനെയോര്‍ത്ത് ..
ഒര്‍ക്കുക…
നിരപരാധികളുടെ ജീവന്‍ പൊലിയുന്പോഴാണ് ഹിംസയെപ്പറ്റി നാം വിലപിക്കുന്നത്, ഹിംസ എപ്പോഴും ഹിംസ തന്നെ ആണ് എന്നതാണ് സതൃം . അത് നിരപരാധി ആണെന്കിലും ഒരു കുറ്റവാളി ആയാലും . തീവ്രവാദിയോ, റേപ്പിസ്റ്റോ കഴുമരത്തിലേറുന്പോള്‍ മൗനസമ്മതം നല്‍കുന്ന ജനം ഹിംസയെ അനുകൂലിക്കുന്നു എന്കില്‍ അതു തന്നെ ആണ് ഈ ആള്‍ക്കൂട്ടങ്ങള്‍ക്ക് സദാചാര ഹിംസകള്‍ നടത്താനുളള ചാലകശക്തി പകര്‍ന്നിരിക്കുക.

അജ്മല്‍ കസബിനെയും ഗോവിന്ദച്ചാമിയെയും കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന അതേ ജനം തന്നെ ആണ് നിരപരാധികള്‍ കൊലചെയ്യപ്പെടുന്ബോള്‍ വിലപിക്കുന്നതും.

ഇവിടെ മനസിലാക്കേണ്ടത് ,
ഹിംസ രണ്ടല്ല ഒന്നാണ് നീതിപൂര്‍വ്വമായ ഹിംസ എന്നൊന്നില്ല.
കുറ്റവാളികളെ കൊല്ലുന്പോള്‍
നീതി നടപ്പിലാക്കാനെന്ന പേരിലുളള ഹിംസയെ അനുകൂലിച്ചതിന് ശേഷം നിരപരാധികളെത്തന്നെ ഇതേ ആള്‍ക്കൂട്ടം കൊന്നു തിന്നുന്പോള്‍ വിലപിക്കുന്നതില്‍ എന്തര്‍ത്ഥമാണുളളത്.

ഇതിന്റ്റെ മറ്റൊരു സാധൃത എന്നത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റ്റെ ശക്തമായ സാന്നിധൃവും അത് അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന കടുത്ത സദാചാരബോധവും അന്ധവിശ്വാസങ്ങളുമാണ്
ഫാസിസം നാടിനെ വിഴുങ്ങുന്പോള്‍ തന്നെ പ്രൊഫൈല്‍ ത്രിവര്‍ണമാക്കുന്ന തരത്തിലുളള ലളിത മാര്‍ഗങ്ങളിലൂടെ ‘അഭിമാനിച്ചോളൂ’ നിങ്ങളുടെ നിഷ്കളന്കമായ ദേശീയബോധത്തിലും വികസനാനുകൂല നിലപാടിലും.
ഒന്നോര്‍ത്താല്‍ നന്ന്…
ഇതുപോലെ ഉളള സാമൂഹിക പരീക്ഷണങ്ങളിലൂടെ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന ഒപ്പു ശേഖരണങ്ങളില്‍ പന്കാളിയായിട്ട് ഇന്നു നടന്നതു പോലെ ഉളള ഫാസിസ്റ്റ് ഭീകരതെയപ്പറ്റി വിലപിക്കാന്‍ ലജ്ജ തോന്നുന്നില്ലേ ?

വായിച്ചതിന് നന്ദി..

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

2 Comments Add yours

  1. Akhila says:

    The true critic… wonderful..

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s