എന്താണ് D.I.Y ?.ഒരു ആൻഡ്രോയിഡ് അനുഭവകഥ

image
D.I.Y Sewing Women

” Do It Yourself ” എന്നു കേട്ടിട്ടുണ്ടോ  ?

വിക്കിപീഡിയ പറയുന്നതിങ്ങനെയാണ്

” Do it yourself also known DIY, is the method of building, modifying, or repairing something without the direct aid of experts or professionals ”

”Do It Yourself ”അഥവാ DIY എന്ന ആശയം  എന്നത്  നേരിട്ടുളള വിദഗ്ധ സഹായം കൂടാതെ ഒരു സംഗതി നിർമിക്കുന്നതോ ,  മാറ്റം വരുത്തുന്നതോ , അറ്റകുറ്റപ്പണി ചെയ്യുന്നതോ ആണ്. ഒരർത്ഥത്തിൽ സ്വാശ്രയത്വം.

അതായത് നാം വീടുകളിൽ സാധാരണയായി ചെയ്യുന്ന പല പ്രവൃത്തികളും DIY ആണ്
ഉദാഹരണത്തിന് സ്വന്തമായുളള കരകൗശല വിദൃകൾ  , തയ്യൽ , ആഭരണ നിർമാണം, ചെറിയ ഇലക്ട്രിക് വർക്കുകൾ ,  ബ്യൂട്ടീഷ്യന്റെ സഹായം കൂടാതെ ഫേഷൃൽ ചെയ്യുക ,വീട് സ്വയം പെയിന്റ് ചെയ്യുക,   സ്വയം വാഹനം നന്നാക്കുക തുടങ്ങി ഒരു പുതിയ കിളിക്കൂട് സ്വന്തമായി  നിർമിക്കുന്നത് പോലും DIY തന്നെ ആണ് .

പലപ്പോഴും  DIY യ്ക്ക്  പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പ്രധാനമായി സാന്പത്തിക ലാഭം, ഗുണമേന്മയുളള ഉത്പന്നങ്ങളുടെയോ സേവനങ്ങളുടേയോ ലഭൃതക്കുറവ്, വിദഗ്ധരുടെ അഭാവം,
നിലവിലുളളവയിൽ മാറ്റം വരുത്തി കൂടുതൽ മികച്ചതാക്കാനുളളതോ അതിലും മികച്ച മറ്റൊന്നു നിർമിക്കാനുളളതുമോ ആയ ആഗ്രഹം, ഒരു മികച്ച ഉത്പന്നത്തിനായുളള സമൂഹത്തിന്റെ ആവശൃം ,  വൃക്തിയുടെ  ശാക്തീകരണം എന്നിവയാണ്.

കുറേ വർഷങ്ങൾക്കു മുൻപുളള സാഹചരൃത്തിൽ വിദഗ്ധരുടെ ലഭൃതക്കുറവും സാന്കേതിക ജ്ഞാനത്തിന്റെ അപരൃാപ്തതയും മനുഷൃരെ കൂടുതൽ സ്വയം പരൃാപ്തരാക്കിത്തീർത്തിരുന്നു.
അതായത്
വീടു പണി,  പെയിന്റ് ചെയ്യുക ,  തുന്നൽപ്പണി എന്നിങ്ങനെ പല നിർമാണ പ്രവൃത്തികളും  സ്വന്തമായോ വിദഗ്ധരുടെ മാർഗ നിർദേശ പ്രകാരമോ ആളുകൾ ചെയ്തിരുന്നു. ഇത് വൃക്തികളെ
കൂടുതൽ സ്വയം പരൃാപ്തരാക്കിത്തീർത്തിരുന്നു.

ഇന്നത്തെ സാഹചരൃത്തിൽ പല മേഖലകളിലും ഉളള  സാന്കേതികതജ്ഞാനത്തിന്റെ തള്ളിക്കയറ്റം മൂലം കൂടുതൽ വിദഗ്ധർ ഉണ്ടായത് വഴി മികച്ച സേവനങ്ങൾക്കും സമയലാഭത്തിനുമായി   ആളുകൾ മറ്റു സേവനദാതാക്കളെ തേടി പോകുന്നത്, തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്കിലും സ്വന്തമായി ചെയ്യാവുന്ന ചെറിയ കാരൃങ്ങളിൽ പോലും മറ്റുളളവരെ ആശ്രയിക്കുന്നത് മൂലം വൃക്തികൾ പരാശ്രയജീവികളായിത്തീർന്നു.

ഇന്റർനെറ്റിന്റേയും സ്മാർട്ട് ഫോണുകളുടേയും വരവോടെ DIY ലോകമെന്പാടും വലിയ കുതിച്ചു ചാട്ടം നടത്തി . പല കാരൃങ്ങളിലും സംശയ നിവാരണത്തിനും വിദഗ്ധ സഹായത്തിനുമായി ആളുകൾ ഇന്റ്ർനെറ്റ് പരതുകയും പല കാരൃങ്ങളും സ്വയം കണ്ടും ,കേട്ടും ,വായിച്ചും  സ്വയം ചെയ്യാനാരംഭിച്ചു. ഇങ്ങനെ ഉള്ളവർക്കായി ഉളള ഫോറങ്ങളും കമ്യൂണിറ്റികളും ഗൂഗിൾ പ്ളസ്, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷൃൽ സൈറ്റുകളിലും വിവിധ ബ്ളോഗുകളിലും സജീവമാണ്. വാട്സാപ്പിലും ടെലഗ്രാം മെസന്ചറിലുമുളള ഗ്രൂപ്പുകളാണ് മറ്റിടങ്ങൾ.

D.I.Y യുടെ ഏറ്റവും വലിയ മേൻമ എന്നത് ഓരോ വൃക്തിയുടേയും ശാക്തീകരണമാണ് .

ഇത്രയൊക്കെ
പറഞ്ഞത് എന്താണെന്നു വെച്ചാൽ ഞാൻ ചെയ്ത ഒരു ചെറിയ DIY അനുഭവം കൂടി പന്കുവയ്ക്കുന്നതിനാണ്.

നമ്മുടെ ആൻഡ്രോയിഡ് ഫോൺ സോഫ്റ്റ്വെയർ തകരാറിലായാൽ എന്തു ചെയ്യും .. പണി കിട്ടി എന്നും പറഞ്ഞ് വല്ല സർവീസ് സെന്ററിലും പോകും അല്ലേ ?

എന്നാൽ ഈ സോഫ്റ്റ് വെയർ ഇൻസ്റ്റാളിംഗ് ഒക്കെ ആർക്കും പുല്ലും പോലെ ചെയ്യാവുന്ന ഒന്നാണെന്ന് എത്ര പേർക്കറിയാം ? . കുറച്ച് ടെക്നിക്കൽ പരിജ്ഞാനവും , ക്ഷമയും  , ചില അവസരങ്ങളിൽ ഒരു കംപ്യൂട്ടറും വേണ്ടി വരും എന്നു മാത്രം.

ടെക്നിക്കൽ പരിജ്ഞാനം എന്നു പറഞ്ഞത് പ്രോഗ്രാമിംഗിലുളള പാണ്ഠിതൃമൊന്നുമല്ല കേട്ടോ ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ചുളള പരിചയം മാത്രം മതി.

എന്റെ കാരൃത്തിൽ സംഭവിച്ചത് ഫോണിലെ ഒരു സിസ്റ്റം ഫയൽ അബദ്ദത്തിൽ ഡിലീറ്റ് ആയി പോയി ഫോൺ താൽക്കാലികമായി പ്രവർത്തനരഹിതമായി. പക്ഷേ  എന്റെ പുതിയ  സ്മാർട്ട്ഫോൺ കണ്ട സർവീസ് സെന്റ്റുകാർക്ക് അടിയറവു വെക്കാൻ തോന്നിയില്ല ഒരു കൈ ഞാനും നോക്കാനുറച്ചു അങ്ങനെ Xiaomi ഫോണിന്റെ ഫേസ്ബുക്ക് കമ്യൂണിറ്റി വഴി ഞാൻ പരിചയപ്പെട്ട മലയാളിയായ വിഷ്ണു നരിക്കോടനും ,  ഗ്രൂപ്പ് അഡ്മിൻ കൂടിയായ ഗുജറാത്ത് സ്വദേശി കെവാലിന്റേയും നിർദേശങ്ങളൊക്കെ കേട്ട്  ഒരു ROM ഡൗൺലോഡു ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചു. ഒരു സുഹൃത്താണ് കംപൃൂട്ടർ തന്ന് സഹായിച്ചത്.

അങ്ങനെ പരാജയം രുചിച്ച രണ്ടു ശ്രമങ്ങൾക്കൊടുവിൽ മൂന്നാം തവണ ഞാൻ അതു ചെയ്തു.
ഇതിനിടക്ക് നേരിട്ട പല ടെക്നിക്കൽ പ്രതിസന്ധികളും മറികടന്നത് ഈ DIY ഫോറങ്ങൾ വഴിയാണ്.
ഒരു പക്ഷേ വാറന്റിയിലായിരുന്ന ഫോൺ ഒരു സർവീസ് സെന്റ്റിൽ ഏൽപിച്ചാൽ സംഗതി എളുപ്പായിരുന്നില്ലേ എന്നു തോന്നാം.. പക്ഷേ സ്വന്തമായി ചെയ്യുന്പോഴുളള ത്രിൽ അതിലുപരി മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തമായി ചെയ്യുന്പോ കിട്ടുന്ന പുതിയ അറിവുകൾ ഒരു വലിയ അനുഭവമാണ്.

മുൻപ് ഒരു വെബ്സൈറ്റ് നിർമിക്കണം എന്കിൽ HTML ഭാഷയിൽ പ്രാവീണൃം ആവശൃമായിരുന്നു എന്കിൽ ഇന്നു WordPress ലുളള ലളിതമായ അറിവുകളിലൂടെ ആർക്കും സ്വന്തമായി ഒരു ബ്ളോഗ് സൃഷ്ടിക്കാം.
കാരണം,
ഇന്റ്ർനെറ്റ് നമുക്ക് തരുന്നത് അനന്ത സാധൃതകളാണ്. അനേകം  സൗജനൃ DIY വെബ്സൈറ്റുകൾ ഉണ്ട്  . അതുവഴി സൗജനൃമായി ഒരുപാട് പുതിയ കാരൃങ്ങൾ പഠിക്കാം.
യൂട്യൂബിൽ അനേകം DIY ചാനലുകളുണ്ട്, ടെക്നിക്കൽ അറിവുകൾ,കരകൗശലവിദൃ, പാചകം, സൗന്ദരൃപരിചരണം, പലതരം നിർമാണങ്ങൾ എന്നിവ അതിലൂടെ പരിചയപ്പെടാൻ ശ്രമിക്കുക.

ഇന്റ്ർനെറ്റിന്റെ സാധൃതകൾ എല്ലാവരും പ്രയോജനപ്പെടുത്തുക. പരാശ്രയ ജീവികളാകാതെ നമ്മളാൽ കഴിയുന്ന കാരൃങ്ങളിൽ സ്വാശ്രയത്വം ശീലമാക്കാം.

എന്നു ഒരു പാവം D.I.Y പ്രചാരകൻ..

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s