മനുഷൃസംഗമം പരിപാടിയിൽ കവി സച്ചിദാനന്ദൻ ചൊല്ലിയ കവിത

മനുഷൃസംഗമം പരിപാടിയിൽ കവി സച്ചിദാനന്ദൻ എം ഏഫ് ഹുസൈൻ നടത്തിയ ചെറുത്തു നില്പുകളുമായി ബന്ധപ്പെട്ട് എഴുതിയ കവിത ചൊല്ലുന്നു .

image

അവർ

നീ പ്രണയത്തെക്കുറിച്ചെഴുതുകയാവും
അല്ലെന്കിൽ അതിനു മുൻപും പിൻപുമുളള മഹാശൂനൃതയെക്കുറിച്ച്.

അവർ നിന്റെ കടലാസു പിടിച്ചു വാങ്ങി, തുണ്ടു തുണ്ടാക്കിപ്പറയും
ഇത് രാജൃദ്രോഹമാണ്
നീ ജീവിക്കാൻ അർഹനല്ല.

നീ നിന്റെ കാൻവാസിൽ നിന്നെത്തന്നെ വിസ്മയിപ്പിച്ചു വിരിയുന്ന ആകാരങ്ങളിൽ മുഴുകി
വർണങ്ങളെ ധൃാനിക്കുകയായിരിക്കും

അവർ നിന്റെ കാൻവാസിന് തീ കൊളുത്തി വിധിക്കും
ഇതശ്ലീലമാണ് നീ ജീവിക്കാൻ അർഹനല്ല.
നീ നിന്റെ വത്സല ശബ്ദത്തിൽ കുട്ടികളോട് കാരുണൃ(?) മിഥൃകഥകൾ പറയുകയായിരിക്കും.

ഇയാൾക്കു ഭ്രാന്താണ് ഇയാളെ കല്ലെറിഞ്ഞു കൊല്ലൂ.

നീ പറവയും അരുവിയും ഇളന്കാറ്റുമൊത്ത് സ്നേഹവും വിശ്വാസവും തുളുന്ബുന്ന ഒരു പാട്ട് മൂളുകയായിരിക്കും

അവർ നിന്റെ പാടുന്ന നാവിനു നേരെ f
ത്രിശൂലം നീട്ടി അട്ടഹസിക്കും.
നീ മനുഷൃനെതിരെ പ്രകൃതിയുമായി ഗൂഢാലോചന നടത്തുകയാണ്.
നിന്റെ വിധി ഒറ്റുകാരുടേതാണ്.

നീ നൊന്തു വിളിച്ചു പറയുകയായിരിക്കും നീതിക്കു വേണ്ടി കനിവേറി നിലവിളിക്കുകയായിരിക്കും.
അഥവാ ഏകാന്തതയിൽ നിന്റെ ദൈവത്തോട് നിശബ്ദം ശാന്തിക്കായി പ്രാർത്ഥിക്കുകയായിരിക്കും

അവർ സ്വസ്തികയുമായി വന്നു ചോദിക്കും
നിന്റെ ദൈവമേതാണ്, വംശം, ദേശം,ഭാഷ

അരുത് ഉമ്മ വയ്ക്കരുത്, പ്രാർത്ഥിക്കരുത്, സതൃം പറയരുത്, അഹിംസയെക്കുറിച്ച് ശബ്ദിക്കരുത്.

ചരാചരങ്ങളിലൂടെ മുഴുവൻ കടന്നു പോകുന്ന മഹാ ചൈതനൃത്തെക്കുറിച്ച് മിണ്ടിപ്പോകരുത്.
അവർ നിന്റെc ചുണ്ടുകൾക്കിടയിൽ കനൽ തിരികും കണ്ണുകൾ ചൂഴ്ന്നെടുക്കും.
അവർ മറ്റാരുമാവില്ല
നിന്റെ സുഹൃത്ത്, സഹപാഠി, നിന്റെ ബന്ധു,അയൽക്കാരൻ, പ്രണയി,നിന്റെ സ്വന്തം സഹോദരൻ, അതോ ആർക്കറിയാം ആർക്കറിയാം  ഒരു പക്ഷേ നീ തന്നെ..

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

3 Comments Add yours

 1. Akhila says:

  അവർ നിന്റെc ചുണ്ടുകൾക്കിടയിൽ കനൽ തിരികും കണ്ണുകൾ ചൂഴ്ന്നെടുക്കും.
  അവർ മറ്റാരുമാവില്ല
  നിന്റെ സുഹൃത്ത്, സഹപാഠി, നിന്റെ ബന്ധു,അയൽക്കാരൻ, പ്രണയി,നിന്റെ സ്വന്തം സഹോദരൻ, അതോ ആർക്കറിയാം ആർക്കറിയാം ഒരു പക്ഷേ നീ തന്നെ..

  good that you shared this..

  Like

  1. Bovas John says:

   Oh thank u..vannirunno akhila

   Like

   1. Akhila says:

    illa.. I didn’t know..

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s