മണിച്ചിത്രത്താഴിലെ സ്ത്രീ വിരുദ്ധത

കുറേ നാളുകൾക്കു ശേഷം ”മണിച്ചിത്രത്താഴ് ” ഇന്നൊരിക്കൽ കൂടി കാണാനിടയായി. അപ്പോഴാണ് ഞാൻ അതിലെ ചില പുതിയ വസ്തുതകൾ ശ്രധിച്ചത്. മാതൃഭൂമി ആഴ്ച പതിപ്പിൽ ശാരദ ടീച്ചർ നടത്തിയ, ഒരു പരാമർശം ഇതെഴുതുന്നതിൽ
എന്നെ സ്വാധീനിച്ചിട്ടുണ്ട്.

image

ചിത്രം ആദൃം മുതൽ പരിശോധിച്ചാൽ
ഗംഗയും നകുലനും തമ്മിലുളള വൈകാരിക ബന്ധം സിനിമയിൽ ചിത്രീക്കപ്പെട്ടിട്ടില്ല എന്നു കാണാം. അതി പൗരുഷത്തിന്റെ  ലാന്ചന പോലുമില്ലാത്ത കഥാപാത്രമാണ് നകുലൻ, ഗംഗ യോടുളള നകുലന്റെ  തണുപ്പൻ സമീപനം വായിച്ചെടുക്കാവുന്നതേയുള്ളൂ. നകുലന്റെ  ലൈംഗിക വൃക്തിത്വത്തെപ്പറ്റി, കൂടുതൽ വിശദമാക്കേണ്ടതാണെന്കിലും അതിവിടെ ചർച്ച ചെയ്യുന്നില്ല.

ഈ ചിത്രത്തിലെ സ്ത്രീ വിരുദ്ധതയിലേക്ക് ഇനി വരാം.

ഗംഗ മനോരോഗി ആയതിന് പിന്നിൽ ഗംഗ – നകുലൻ ബന്ധത്തിന്റെ പരാജയം ആണ് ഒരു പ്രധാന കാരണം. കവിതയിലേക്കും കലയിലേക്കും മനസ്സിനെ വഴി തിരിച്ചു വിടാൻ  ശ്രമിക്കുന്ന ഏകാകിയായ ഗംഗയെ ചിത്രീകരിച്ചിരിക്കുന്നത് ”പലവട്ടം പൂക്കാലം,, ഏന്ന ഗാനത്തിലൂടെയാണ്.

ബാലൃത്തിലെ ചുറുചുറുക്കും  സർഗാത്മകതയും വർഷങ്ങൾക്കു ശേഷം ഗംഗയിൽ  ഉണരുന്നത്  അതിന് സമാനമായ,  ഗ്രാമത്തിലെ ചുറ്റുപാടിലാണ്.   ഗംഗയെന്ന  കുലീനയായ സ്ത്രീയെ
നാഗവല്ലിയാക്കുന്നത് വെറും ഐതിഹൃത്തോടുളള ആവേശം കൊണ്ടാണോ ? ഒരിക്കലും അങ്ങനെ വിശ്വസിക്കാൻ കഴിയില്ല. നകുലൻ – ഗംഗ ബന്ധത്തിന്റെ പരാജയമാണ് ഇതിനാധാരം . ഒരു  കുട്ടി ഇല്ല എന്നത് ഇതിന് തെളിവായി കണക്കാക്കാമെന്കിലും അതൊരു ശാരീരിക വൈകലൃമാകാം എന്നൊരെതിർവാദം ഉയരാം.

പക്ഷേ,
ഗംഗയുടെ ലൈംഗിക അസംതൃപ്തി തന്നെയാണ് നാഗവല്ലിയെ തടവിലാക്കിയ അഥവാ അവളുടെ  യൗവനത്തെ നശിപ്പിക്കുന്ന  ശന്കരൻ തന്ബി എന്ന വൃദ്ധനായി  ഗംഗ നകുലനെയും , രാമനാഥനായി  തൊട്ടപ്പുറത്തെ പുരുഷനേയും ഗംഗ  ബന്ധപ്പെടുത്തുന്നതിലെ യുക്തി .

ലൈംഗിക അസംതൃപ്തി ഒരു വൃക്തിയെ മനോരോഗി / കുറ്റവാളി ആക്കാനിടയുണ്ട് എന്നതൊരു സ്വാഭാവിക മനശ്ശാസ്ത്ര തത്വമാണ്.
ഗംഗ നകുലനെ സ്നേഹിക്കുന്നില്ല എന്നൊരിക്കലും ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല കാരണം നകുലൻ ഗംഗയെ സ്നേഹിക്കുന്നുണ്ട് ഗംഗ തിരിച്ചും പക്ഷേ  ഒരു ബന്ധവും സ്നേഹം കൊണ്ടു പൂർണമാകുന്നില്ല . കാമവും തുലൃ പ്രാധാനൃമർഹിക്കുന്നു. മന്ത്ര വാദത്തിന്റേ പശ്ചാത്തലത്തിൽ സണ്ണിയുടെ ചികിത്സ ഗംഗയ്ക്ക് ഒരു താത്കാലിക മുക്തി നൽകുന്നു അല്ലെന്കിൽ ഗംഗയിലെ വൈകാരികതയെ / യഥാർത്ഥ സ്വത്വത്തെ ഉറക്കിക്കിടത്തുന്നു.

ഇവിടെയാണ് കഥയിലെ സ്ത്രീ വിരുദ്ധത ഒളിഞ്ഞു കിടക്കുന്നത്, ചിത്രത്തിൽ സണ്ണി ചികിത്സിക്കുന്നത് ഗംഗയുടെ യഥാർത്ഥ പ്രശ്നത്തെയല്ല,, പകരം ഗംഗയെ നാഗവല്ലിയാക്കിത്തീർത്ത / ഗംഗയിൽ പണ്ടെങ്ങോ കുഴിച്ചു മൂടപ്പെട്ട സർഗാത്മകതയും  പ്രതികരണ
ശേഷിയുളള പെണ്ണിനെ ഇല്ലായ്മ ചെയ്യാനാണ് അയാളുടെ
ശ്രമം.

മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ സണ്ണി ഇല്ലാതാക്കുന്നത്  ആ യഥാർത്ഥ ഗംഗയെയാണ്. സണ്ണിക്കു വേണ്ടത് കൂട്ടുകാരന് സമ്മാനിക്കാൻ ക്ളൈമാക്സിൽ പറയുന്നത് പോലെ   ആ ” പഴയ ഗംഗ ” യെയാണ്.

ഞാൻ ”വാക്കു തന്നതു പോലെ” എന്ന സണ്ണിയുടെ, പരാമർശം ശ്രദ്ധിക്കണം അയാൾ ഗംഗയെ വീണ്ടും വികാരമില്ലാത്ത പാവയാക്കി നഗരത്തിൽ നിന്നും വന്ന സ്ഥിതിയിലേക്ക് ആക്കിത്തീർത്തു. ഗംഗയുടെ മാതാപിതാക്കൾ മുത്തശ്ശിയിൽ നിന്നും അടർത്തി മാറ്റിയപ്പോൾ ചെയ്ത അതേ ” ചികിത്സ” സണ്ണി വീണ്ടും നടത്തി. അതിലയാൾ വിദഗ്ധമായി വിജയിക്കുന്നുമുണ്ട് .

ഇവിടെ സിനിമയിൽ കൂട്ടുകാരനു കൂടി ഉത്തരവാദിത്വം ഉളള
ഗംഗയുടെ യത്ഥാർത്ഥ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം ഗംഗയിലെ യഥാർത്ഥ സ്ത്രീ ഒരിക്കൽ കൂടി അടിച്ചമർത്തപ്പെടാൻ ആണ് സണ്ണി ശ്രമിച്ചത്.

അല്ലെന്കിലും ശരാശരി മലയാളി പ്രേക്ഷകന് വേണ്ട ക്ളൈമാക്സ് അതാണല്ലോ ”നായകനും നായികയും കല്യാണം കഴിച്ച് സുകമായി സീവിക്കണം.”

ഗംഗയും നാഗവല്ലിയും വെറുമൊരു മിത്തല്ല രണ്ടു കാലഘട്ടങ്ങളിൽ പുരുഷന്റെ ഇംഗിതങ്ങൾക്കായി സ്വയം ഇല്ലാതായ സ്ത്രീ ബിംബങ്ങളാണ് .അതവിടം കൊണ്ടു തീരുന്നില്ല. ഇന്നു നമ്മുടെ ഇടയിൽ ഉണ്ട് ഒരുപാട് ഗംഗമാരും  നാഗവല്ലിമാരും ജീവിക്കുന്നുണ്ട്. പ്രതികരിച്ചാൽ  സമൂഹം  ഒന്നുകിൽ അവളെ ഭ്രാന്തിയാക്കും അല്ല എന്കിൽ സണ്ണിയെ പോലെ മനോരോഗ വിദഗ്ധന്മാരുടെ  ചികിത്സകളിലൂടെ മറ്റൊരാളാക്കിത്തീർക്കും. ഇനി അതുമല്ല എന്കിൽ അവൾ  സ്വയം അടിച്ചമർത്തി പുരുഷനടിമയാകുന്ന ഒരു പുതിയ സ്വത്വ നിർമിതി നടത്തും.

നന്ദി.

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

5 thoughts on “മണിച്ചിത്രത്താഴിലെ സ്ത്രീ വിരുദ്ധത

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

WordPress.com.

Up ↑

%d bloggers like this: