KaBodyscapes- Movie Review (Malayalam)

image
Kabodyscapes Poster

മുന്നറിയിപ്പ് : ദയവായി നിങ്ങൾ ഈ ചിത്രം കാണുകയോ ഈ റിവ്യൂ വായിക്കുകയോ ചെയ്യരുത് , നിങ്ങൾ ഒരു യാഥാസ്ഥികനാണെന്കിൽ ഇത് നിങ്ങളെ തീർച്ചയായും അസ്വസ്ഥനാക്കും.

ജീവിതത്തിലെ മറക്കാനാവാത്ത തിരിച്ചറിവുകളായിരുന്നു Kabodyscapes എനിക്ക് സമ്മാനിച്ചത്. രാഷ്ട്രീയ പുനർവിചിന്തനത്തിനും സ്വത്വ നിർമിതിയിലേക്കും നയിക്കുന്ന പുതിയ അനുഭവങ്ങളായിരുന്നു അത്.

കബോഡിസ്കേപ്സ് ഒരു എക്സ്ക്ളൂസീവ് ഗേ എംപവർമെന്റ് മൂവിയോ യാഥാർത്ഥൃങ്ങളെ മറച്ചു പിടിച്ച് ആകർഷകമായതിനെ മാത്രം കാണിച്ചു തരുന്ന ഒരു ഫാൻറ്റസിയോ അല്ല.അത് ”പപ്പീലിയോ ബുദ്ധ ” എന്ന ഒരൊറ്റ ചിത്രത്തിലൂടെ പല സാമൂഹിക യാഥാർത്ഥൃങ്ങളും പൊതു സമൂഹത്തിൽ ചർച്ചയ്ക്ക് കൊണ്ടുവന്ന ജയൻ ചെറിയാൻ എന്ന സംവിധായകന്റേയും ഒരു കൂട്ടം ഗേ ആക്ടിവിസ്റ്റുകളുടേയും ഫെമിനിസ്റ്റുകളുടെയും  മനുഷ്യാവകാശപ്രവർത്തകരുടേയും കൂട്ടായ പരിശ്രമത്തിൽ പിറന്ന സമകാലീന യാഥാർത്ഥൃങ്ങളുടെ നേർക്കാഴ്ചയായിരുന്നു. അതിൽ പ്രണയമുണ്ട് , ശരീരങ്ങളുണ്ട്, കാമനകളുണ്ട്.കേരളത്തിലെ മാറുന്ന രാഷ്ട്രീയ ചുറ്റുപാടുകളിൽ നടത്തേണ്ട സാമൂഹിക നിർവചനങ്ങളുടെ പൊളിച്ചെഴുത്തുകളും അതിലുണ്ട്.

image
Vishnu and Harris

വിഷ്ണു, ഹാരിസ് എന്നീ വ്യക്തികളുടെ പ്രണയത്തിൽ ആരംഭിക്കുന്ന കഥ മുന്നോട്ട് നീങ്ങുന്നത് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബാംഗമായ സിയ എന്ന സാധാരണക്കാരിയായ യുവതി അവളുടെ മാറുന്ന ചുറ്റുപാടുകളിൽ നടത്തുന്ന ചെറുത്തുനില്പുകളിലൂടെ ആണ് .

ഞാൻ ആരായിരിക്കണം, ഞാൻ എന്തായിരിക്കണം അഥവാ ഞാനും എന്റെ ശരീരവും ഉയർത്തിപ്പിടിക്കേണ്ട അതിജീവനത്തിന്റെ രാഷ്ട്രീയം എന്താണ് എന്ന ബോധത്തിന്റെ പരിച്ഛേദമായിരുന്നു ‘ ഇൗ ചിത്രം.സ്വവർഗ പ്രണയത്തെക്കുറിച്ചുളള തുറന്നു പറച്ചിലുകൾ ഒരു കൂട്ടം കലാരൻമാരിലൂടെ ആവിഷ്കരിക്കപ്പെട്ടപ്പോൾ അതു വിരൽ ചൂണ്ടുന്ന ഒരു വലിയ രാഷ്ട്രീയസാധൃത മുതലെടുക്കാൻ കഴിഞ്ഞു എന്ന പേരിലായിരിക്കും Kabodyscapes കേരളത്തിലെ LGBTQ വിന്റെ ചരിത്രത്തോട് ചേർത്ത് കൂട്ടിവായിക്കപ്പെടുക.ഗേ കമ്യൂണിറ്റിയും പൊതു സമൂഹവുമായുളള അകലം കുറച്ചു കൊണ്ടുവരുന്ന ഇത് പോലെ ഉളള രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകണം .

ജന്മം കൊണ്ടു തന്നെ ആക്ടിവിസ്‌റ്റാണ് കേരളത്തിലെ ഓരോ LGBT കുടുംബാംഗവും.
കാരണം ഓരോരുത്തരും സ്വയം തിരിച്ചറിയുന്ന കാലം മുതൽ തന്നെ സ്വന്തം ശരീരവും വികാരങ്ങളും നിലവിലെ വൃവസ്ഥിതിയിൽ വിലക്കപ്പെട്ടതായതു കൊണ്ട്  നിയമവ്യവസ്ഥയോടും, പൊതുസമൂഹത്തോടും ജന്മം കൊണ്ടു തന്നെ അവർ നിരന്തര കലഹത്തിലേർപ്പെട്ടിരിക്കുകയാണ്.

” അരാഷ്ട്രീയത അലന്കാരമാക്കിയിരിക്കുന്ന” ഒരു പൊതുസമൂഹത്തിന്റെ വാർപ്പുമാതൃക ആകുന്നതിലും നല്ലത് അവനവന്റെ ശരീരവും അതുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും തന്നെ ആണ് എന്ന് ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്നു.

image
Jolly Chirayath , Sheethal Shyam and Deepa Vasudevan

മനുഷ്യാവകാശപ്രവർത്തകയായ ജോളി ചിറയത്ത് മുൻപൊരിക്കൽ പറഞ്ഞിട്ടുള്ളതുപോലെ

നമുക്കോരുത്തർക്കും നമ്മുടെ ശരീരം അശ്ലീലമാണ്. അതിന്റെ ചോദനകൾ പാപമാണ്.” ഇതെന്തു കൊണ്ടാണ് അഥവാ ഇതിനു മാറ്റം ഉണ്ടാകേണ്ടേ ?എന്ന ചോദൃം ഓരോരുത്തരും സ്വയം ചോദിച്ചാലേ ഓരോ വൃക്തിയും സ്വയം രാഷ്ട്രീയ ബോധൃമുളളവരായി തീരൂ

കബോഡിസ്കേപ്സ് ഒരു മികച്ച ചലച്ചിത്രം ആയിരിക്കുന്നതിന് കാരണം അത് പ്രേക്ഷകരോട് സംവദിക്കുന്നത് സംഭാഷണങ്ങളേക്കാളുപരി അതിലെ വൈവിധൃമായ ഇമേജുകളിലൂടെയാണ് എന്നതിനാലാണ്. കഥാപാത്രങ്ങൾ അവരുടെ രാഷ്ട്രീയനിലപാടുകൾ വെളിവാക്കുന്നത് അവരുടെ ഉടലുകളിലൂടെയും കലാനിർമിതികളിലൂടെയാണ്.

ഹാരിസ് ഒരു ചിത്രകാരനിലുമുപരി കൃതൃമായ രാഷ്ട്രീയബോധം ഉളള വൃക്തിയാണ് മുൻപു പറഞ്ഞതു പോലെ തന്നെ അയാളുടെ ചിത്രങ്ങളിലും ചുവരുകളിലും ഗേ കമ്യൂണിറ്റിയെ ക്രിമിനലുകളാക്കി ചിത്രീകരിക്കുന്ന IPC 377 പോലുളള കിരാത നിയമങ്ങളെ വെല്ലുവിളിക്കുന്നതിന്റെ സൂചനകളുണ്ട്. ചുമരിലെ മഴവിൽ പതാക അവന്റെ അഭിമാനബോധത്തെ (Pride ) ദ്യോതിപ്പിക്കുന്നു.

ഴെനെയുടെ കവിതകളുടെ ചിത്രാവിഷ്കാരമായ Rolland Caiilaux ചിത്രങ്ങളുടെ  പുനരാവിഷ്കരണം നടത്തുന്ന  ഹാരിസ്‌ തന്റെ നടത്താനിരിക്കുന്ന ചിത്രപ്രദർശനത്തിന് മോഡലായി കണ്ടെത്തുന്നത് ബാലൃകാല സുഹൃത്തും കാമുകനുമായ വിഷ്ണുവിനെയാണ്.കബഡിയും അന്ബലക്കുളത്തിലെ മുങ്ങിക്കുളിയും ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഉൾപെടുത്തിയത് സംവിധായകന്റെ ബോധപൂർവമായ ഇടപെടലായിത്തന്നെ കാണാം.
കാരണം പുരുഷ ശരീരത്തിന്റെ ആസ്വാദൃത ജയൻ ചെറിയാൻ എന്ന ആർട്ടിസ്റ്റ് തന്റെ കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്നതുപോലെ മലയാളത്തിൽ മറ്റൊരു കവിയും ഒരു പക്ഷേ നടത്തിയിട്ടുണ്ടാകില്ല

image
Kannan Rajesh as Vishnu

സ്മാർട്ഫോണും ഇന്റർനെറ്റും ഇല്ലാതിരുന്ന നാളുകളിൽ ഗ്രാമീണ ചുറ്റുപാടുകളിൽ ആണുടലിന്റെ അഴകളവുകൾ പന്കുവെയ്ക്കപ്പെട്ടിരുന്ന ഹോമോസോഷൃൽ ഇടങ്ങളായിരുന്നു കബഡി കളിയും പുഴയിലെ ഒന്നിച്ചുളള നീന്തൽക്കുളിയും ഒക്കെ.
ഗ്രാമീണതയുടെ ഊഷ്മളതയിൽ ആൺ ശരീരം ആസ്വദിക്കപ്പെടുന്നത് സംവിധായകൻ ഇതിലൂടെ കൃതൃമായി വരച്ചു കാട്ടിയിരിക്കുന്നു.

image
Nassera as Sia In Kabodyscapes

ഗ്രാമത്തിൽ നിന്നും ക്യാമറ നഗരത്തിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്ബോഴാണ് സിയ എന്ന പെൺകുട്ടിയുടെ കടന്നുവരവും പട്ടണങ്ങളിലെ ജോലിസ്ഥലങ്ങളിലെ സ്ത്രീകളുടെ വീർപ്പുമുട്ടലുകളും ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നത് .

ടോയ്ലറ്റിലെ ചോരപ്പാടുകളെപ്പറ്റി കന്ബനി മേധാവിയോട് ആവലാതി പറയുന്ന സ്ത്രീ അവിടെ ആർത്തവത്തെ അശുദ്ധമായി കാണുന്ന സവർണ മലയാളി വൃത്തിബോധത്തിന്റെ പ്രതീകം കൂടിയാണ്.
image

മേധാവിയുടെ നിർദേശം നടപ്പിലാക്കാൻ ചെല്ലുന്ന കർക്കശക്കാരിയായ സൂപ്രണ്ട് വനിതയുടെ സൂക്ഷ്മമായ പാത്രസൃഷ്ടി ഇവിടെ എടുത്തുപറയേണ്ടതാണ് . ഒരു നെഗറ്റീവ് ഇമേജിനേക്കാൾ അധികാരി വർഗത്തിന്റെ ആജ്ഞകൾ നടപ്പാക്കി, നിലനിൽപ്പിനുവേണ്ടി അവരുടെ ഉപകരണങ്ങളായി സ്വയം തരം താഴ്ത്തപ്പെടേണ്ടി വരുന്ന ഒരു സ്ത്രീ ബിംബം മാത്രമായിട്ടാണ് അവരെ ചിത്രത്തിൽ കാണാനാവുക.

പരിശോധന സകല പരിധികളും ലംഘിക്കുന്ബോൾ പ്രതികരിക്കേണ്ടിവരുന്ന സിയ ആശ്രയത്തിനായി ചെല്ലുന്നത് വളരെ മാതൃകാപരമായി പോലീസ് സ്റ്റേഷനിലാണ്. ‘ജനമൈത്രി പോലീസിന്റെ ഒഴുക്കൻ മട്ടിലുള്ള ”സൗഹാർദപരമായ നിഷ്ക്രിയത്വം ” ഇവിടെ ചോദൃം ചെയ്യപ്പെടുന്നു.
image

ഇതിൽ തൃപ്തരാകാതെ സിയയും അവളുടെ കൂട്ടുകാരും നടത്തുന്ന പ്രൊട്ടസ്റ്റാണ് ഒരു പക്ഷേ ചിത്രത്തിലെ ഹൈലൈറ്റ് . ”ആർത്തവരക്തം അശുദ്ധമല്ലെന്നും ” ”എന്റെ രക്തം നിന്റെ പിറവിയെന്നും ” ഉറക്കെ വിളിച്ച് പറയേണ്ടിവരുന്ന സിയ തകല യാഥാസ്ഥിതികതയേയും വെല്ലു വിളിക്കേണ്ടി വരുന്ന സമകാലീന സ്ത്രീത്വത്തിന്റെ പ്രതീകമാണ്.

image
Arundhati, Bindhu , Naseera , Jolly Chirayath (from left )

വീട് വിട്ടിറങ്ങേണ്ടി വന്ന് ഹാരിസിന്റെ അടുത്തെത്തുന്ന സിയ ഹാരിസിനോടും വിഷ്ണുവിനോടുമൊപ്പം ഒരു കിടക്കയിൽ ഒന്നിച്ചുറങ്ങുന്ന രംഗം ഒരു പക്ഷേ ചിത്രത്തിലെ ഏറ്റവും മികച്ച ഫ്രെയിം ആയിരിക്കും.നിലവിലെ സാഹചരൃത്തിൽ കേരളത്തൽ അനുദിനം ശക്തരായി വളരുന്ന ലിംഗ വിവേചനവാദികളെ മുഴുവൻ അസ്വസ്ഥരാക്കാൻ ഈ ഒരൊറ്റ ഫ്രെയിമിലൂടെ സംവിധായകന് കഴിയുന്നു.അവരെ സംശയിക്കുന്ന ഹൗസ്ഓണറുടെ ”സദാചാര റെയ്ഡ് ” അവരെ എത്തിക്കുന്നത് സുഹൃത്തും ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റുമായ ശീതളിന്റെ വീട്ടിലേക്കാണ്. (ശീതൾ ശ്യാം )

image
Sheethal Shaym

ചിത്രങ്ങള്‍  പൂര്‍ത്തീകരിച്ച്   തന്‍റെ  ചിരകാലാഭിലാഷമായിരുന്ന    
സോളോ പ്രദര്‍ശനം ഗ്യാലറിയില്‍ തുടങ്ങുന്നതിനു മുൻപ് വിഷ്ണുവിനോടൊപ്പം ഹാരിസ് തന്റെ പ്രണയം പന്കിടുന്നത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മറ്റൊരു രംഗത്തിൽ വിഷ്ണുവിന്റെ മടിയിലുറങ്ങുന്ന ഹാരിസും അവർ സ്നേഹം പന്കിടുന്നതുമായ രംഗങ്ങൾ സ്വവർഗപ്രണയത്തെ കാമത്തിന്റെ കണ്ണിലൂടെ മാത്രം കാണേണ്ടതല്ലെന്നും അതിന്റെ ജൈവികതയും രാഷ്ട്രീയവും തിരിച്ചറിയപ്പെടണമെന്നും ഉളള ചോദൃങ്ങൾ സംവിധായകൻ പ്രേക്ഷകനു മുൻപിൽ ഉയർത്തുന്നു.

തിരിച്ചെത്തുന്ന ഹാരിസ് കാണുന്നത് തന്റെ ഇത്രയും നാളത്തെ കഠിനാധ്വാനം മുഴുവൻ കപട സദാചാരവാദികൾ അഗ്നിക്കിരായാക്കിയതാണ്.

image
Jaison Chacko as Harris In Kabodyscapes

മുൻപ് സൂചിപ്പിച്ചത് പോലെ ഒരു സ്വവർഗാനുരാഗിയായ വൃക്തിയുടെ ജീവിതം തുടക്കം മുതൽ ഒടുക്കം വരെ ഒരു പോരാട്ടം ആയിരിക്കുന്നു എന്നത് അന്വർത്ഥമാക്കും വിധം
അവസാനത്തെ ചെറുത്‌തുനിൽപ്പ് എന്ന നിലയിൽ കറുത്ത തുണിയിൽ പൊതിഞ്ഞ താൻ വരച്ച ചിത്രം ഹാരിസ് കടൽക്കരയിൽ തൂക്കി സദാചാരവാദികളുടെ മുന്നിലൂടെ നഗ്നനായി കടലിലേക്ക് നടന്ന് പ്രതീകാത്മകമായി മരണം വരിക്കുന്നതും വിഷ്ണുവിനെ കൺവേർഷൻ തെറാപ്പിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതുമായ അവസാന രംഗങ്ങളിലൂടെ ചിത്രം പൂർണമാവുന്നു.

കബോഡിസ്കേപ്സ് കാലിക പ്രസക്തിയുളള ഒരു കലാസൃഷ്ടിയാണ് അത് കേരളത്തിന്റെ പൊതുസമൂഹത്തിലേക്ക് നേർക്കു ഒരു പിടി ചോദൃങ്ങൾ ഉയർത്തുന്നു അത് പലരേയും അസ്വസ്ഥരാക്കും.

നമ്മുടെ മനുഷ്യാവകാശ മൂലൃങ്ങൾ അനുദിനം ബോധപൂർവമായി അടിച്ചമർത്തപ്പെടുന്ബോൾ സിയയേയും ഹാരിസിനേയും പോലുളളവർക്ക് എന്തു സംഭവിക്കുന്നു ? നമ്മുടെ പല പുരോഗമന ചിന്താഗതികളും സ്വയം വിമർശനങ്ങൾക്ക്‌ വിധേയമാക്കാനും, പുരോഗമനവാദത്തിനും സദാചാര സന്കൽപ്പങ്ങൾക്കും കല്പിച്ചു വച്ചിരിക്കുന്ന പല അതിരുകളും പുനർ നിശ്ചയിക്കാനും ഈ ചിത്രം പ്രേക്ഷകനോട് ആവശൃപ്പെടുന്നു.

നന്ദി..

Special Thanks To

Kishor Kumar
എതിരൻ കതിരവൻ
Jijo Kuriakose

Images From Kabodyscapes Officicial Website

Twitter ;

@BovasJohn

Advertisements

3 thoughts on “KaBodyscapes- Movie Review (Malayalam)

  1. recently i saw the news about the court decision regarding the screening of this movie. I saw the trailer too and since its from the director of “Papilio Buddha” looking forward to see this movie. Thank u for the review, ur words have done justice to the movie’s theme 🙂

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s