Gender Discrimination In Christian Churches

ദയവായി ഇതിൽ പറഞ്ഞിരിക്കുന്ന കാരൃങ്ങളിൽ ക്രിസ്തുവിനെ പ്രതി ചേർക്കാതിരിക്കുക , വേശൃ എന്ന് മുദ്ര കുത്തിയവളെ  ശിഷൃയാക്കിയ , രക്ത്രസ്രാവമുളളവളെ തൊട്ട് സൗഖൃമാക്കിയ ,
തളളയ്ക്കു ”മാത്രം” ജനിച്ച ക്രിസ്തു
ആയിരിക്കും ലോകത്തിലെ ആദൃ ഫെമിനിസ്റ്റ് ,ആ ക്രിസ്തുവിന്റെ രാഷ്ട്രീയം ആണെന്റേതും .

ആരാനധനാലയങ്ങളിലെ ലിംഗനീതിയെപ്പറ്റിയൊക്കെയുളള ചൂടുപിടിച്ച ചർച്ചകൾ കാണുന്ബോഴൊക്കെ ഓർക്കാറുണ്ട് ന്യൂനപക്ഷ സമുദായങ്ങളിലെ ലിംഗനീതി ചർച്ച ചെയ്യാൻ ആർക്കും താത്പരൃം ഇല്ലേയെന്ന് ,

പറഞ്ഞു വന്നത് ക്രിസ്തൃൻ പള്ളികളിലെ കാരൃം തന്നെയാണ് . ചില അദൃശൃ രേഖകൾക്കപ്പുറം  ഇപ്പോഴും പ്രവേശനം പുരുഷനു മാത്രമാണെന്നതാണ് ലജ്ജാകരമായ വസ്തുത
മറ്റു മതങ്ങളിൽ നിന്നും വൃതൃസ്തമായി പുരുഷനു പോലും ചില അവസരങ്ങളിൽ അശുദ്ധി കൽപിക്കപ്പെട്ടിടുണ്ട് എന്നതാണൊരു വിചിത്രമായ സതൃം , എന്കിലും പുരുഷകേന്ദീകൃത സമൂഹം അത് വളരെ വിദഗ്ധമായി മറച്ചു വെച്ചിട്ടുമുണ്ട്.

ഇനി സ്ത്രീകളെ കയറ്റാത്തത് അശുദ്ധിയുടെ പേരിലല്ല സ്ത്രീയെ പുറത്ത് നിർത്തുന്നത് പാരന്ബരൃത്തിന്റെ പേരിലാണെന്കിൽ ഒരു ചോദൃം,  അച്ചൻമാർക്കൊക്കെ അൾത്താരയിൽ കയറുന്ന പുരുഷൻമാരുടെ ജെൻഡറിന്റെ കാരൃത്തിലെന്താ ഇത്ര ഉറപ്പ് .

ഇതൊക്കെ  വിവേചനം ആണെന്നതും , ഇത് തിരിച്ചറി യാൻ കഴിയാത്തത്  ചെറുപ്പം മുതൽ  വേദപാഠ ക്ളാസുകളിലൂടെ  സ്ത്രീകളിൽ  അബോധപൂർവമായി  ഫീഡ് ചെയ്യപ്പെടുന്ന അരാഷ്ട്രീയത മൂലമാണെന്നതും തിരിച്ചറിയപ്പെടാൻ കഴിയാത്തതാണ് ഏറ്റവും വലിയ പരാജയം.

”മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമായ ആര്‍ത്തവമെന്ന ജൈവിക പ്രക്രിയയെപ്പറ്റി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ശക്തമായ രീതികളിലൂടെ ഇന്ന് നമുക്കുചുറ്റും ചോദ്യം ചെയ്യപ്പെടുകയാണ്. ജര്‍മനിയില്‍ 19കാരിയായ Elone Katsrati തുടങ്ങിവെച്ച Pads Against Sexism എന്ന മുന്നേറ്റം നവമാധ്യങ്ങളിലൂടെ വ്യാപിച്ച് കേരളത്തിലെ മഹാരാജാസിൽ വരെ എത്തി നിൽക്കുന്നു ” (southlive.com)

വേദപാഠ ക്ളാസുകളിൽ പന്കെടുത്തിട്ടുണ്ടെന്കിലും മുതിർന്ന ക്ളാസുകളിൽ യുക്തിപരമായ ചിന്തയെ പ്രോത്സാഹിപ്പിച്ചിരുന്ന അധ്യാപകർ സഭയ്ക്കത്തുതന്നെ ഉണ്ടായിരുന്നു എന്നതിനാലും സ്വതന്ത്ര ചിന്തയും രാഷ്ട്രീയബോധവും ഉണ്ടായിരുന്ന ഇടതുപക്ഷ പുരോഗമനവാദികളുമായി ഇടപെടാൻ അവസരം ലഭിച്ചിരുന്നു എന്നതിനാലും എന്റെ തലച്ചോറ് ഒരു സഭയ്ക്കും പണയം വയ്കേണ്ടി വന്നിട്ടില്ല.

അതുകൊണ്ടുതന്നെ പറയട്ടെ ?
എങ്ങനെയാണ്  ക്രിസ്തൃൻ സഹോദരിമാരെ അവകാശബോധമുളള പൌരൻമാരാക്കിത്തീർക്കുക ?
Uta Ranke-Heinemann പോലെയുളള ക്രിസ്തൃൻ  ഫെമിനിസ്റ്റുളെപ്പറ്റി ഒക്കെ  എന്നാണ് സഭയിലെ സ്ത്രീസമൂഹം മനസ്സിലാക്കുക

ഇതര സമുദായങ്ങളിലെ ലിംഗവിവേചനത്തെപ്പറ്റി ഉളള ചർച്ചകളിൽ കോടതി പോലും ഇടപെട്ടു തുടങ്ങിയിരിക്കുന്നു . സഹോദരിമാരേ  ഇനിയും മടിക്കരുത് , ആയിരക്കണക്കിന് വർഷം പഴക്കമുളള നിയമങ്ങളായിരിക്കരുത് ആധുനിക വനിതയുടെ  ശുദ്ധാശുദ്ധികൾ നിർണയിക്കേണ്ടത് അതിലുപരി അവളുടെ അവകാശങ്ങൾ നിശ്ചയിക്കേണ്ടത് .

ഒരു ക്രിസ്തൃൻ സഭയുടെ നേതൃസ്ഥാനം വഹിക്കുന്ന എത്ര സ്ത്രീകളെ നിങ്ങൾക്കറിയാം ?
എന്റെ അറിവിൽ ഒരു പള്ളിയുടെ സെക്രട്ടറി പോലും ആകാൻ സ്ത്രീകൾക്ക് കഴിഞ്ഞിട്ടില്ല , പല സഭയുടെയും  തലവൻമാരുടെ പേരു തന്നെ ”patriarchy” യുടെ വക ഭേദമായ Patriarchs ആണെന്നിരിക്കെ ഭരണഘടന ഉറപ്പു തരുന്ന എന്തു തരം  ലിംഗനീതിയാണ് നാം ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടത് ?
ഭരണഘടനയ്ക്ക് അതീതമല്ല ഒരു സഭയും വിശ്വാസവും.

നിങ്ങളുടെ ഇക്കാരൃങ്ങളിലെ നിലപാടില്ലായ്മ പോലും നിങ്ങളിലെ  അരാഷ്ട്രീയതയാണെന്ന് തിരിച്ചറിയുക,  ആരെയും കുറ്റപ്പെടുത്തുന്നില്ല . പാരന്ബരൃം കെട്ടിപ്പിടിച്ചിരിക്കുന്ന പഴയ തലമുറയിൽ നിന്ന് നിങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട , നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് ഇനിയെന്കിലും  ചിന്തിക്കുക.

image
Sister Jesme.

സിസ്റ്റർ ജെസ്മിയെപ്പോലെയുളള വിമതശബ്ദങ്ങൾ ഇനി എന്നാണ് ഉയർന്നു വരിക ?

ഇതു പോലെയുളള വിഷയങ്ങളിൽ മറ്റു മതങ്ങളുടെ നിലപാടുകളെപ്പറ്റിപ്പറയുന്ബോൾ ചിന്തിക്കുക നിങ്ങൾ വിശ്വസിക്കുന്ന സഭകൾക്കുള്ളിലെ അതിലേറെ ജീർണിച്ച ആചാരങ്ങളെ ചോദൃം ചെയ്യാൻ ഇതുവരെ ധൈരൃപ്പെടാത്തവരാണ് ഓരുത്തരും എന്ന് .അതിനാൽ  ആചാരങ്ങെളപ്പറ്റിയല്ല  അവകാശങ്ങളെപ്പറ്റി നമുക്ക് വാചാലരാകാം.

നന്ദി.

Twitter ;

@BovasJohn

Advertisements

8 thoughts on “Gender Discrimination In Christian Churches

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

WordPress.com.

Up ↑

%d bloggers like this: