#JusticeForJisha

image
I Spit On Your Grave Poster

ആണും പെണ്ണും അതിനിടയിലുളളവരും,ഹാഷ്ടാഗും ബ്രേക്കിങ്ങ് ന്യൂസും ഉണ്ടാവാൻ തക്ക ഷോക്ക് വാല്യൂ ഇല്ലാത്ത നൂറു കണക്കിന് റേപ്പുകളുടെ  നിശബ്ദ ഇരകളായിരിക്കുന്ബോഴും  ഇരകളായി പോലും സമൂഹം കണക്കാക്കാൻ കൂട്ടാക്കാത്ത ഒരു പറ്റം ആളുകളുടെ അവകാശങ്ങൾ അവഗണിയ്ക്കപ്പെടുന്ബോഴും നീതി ലഭിയ്ക്കട്ട….ഒരു ജിഷയ്ക്കെന്കിലും.
*********************
തെരഞ്ഞെടുപ്പ് ചൂടിൽ ഒതുക്കിത്തീർക്കപ്പെട്ടേക്കാമായിരുന്ന ഒരു സംഭവം സോഷൃൽ മീഡിയ എന്ന ഒരു പ്ളാറ്റ്ഫോം ഇല്ലായിരുന്നു എന്കിൽ ഒരുപക്ഷേ ഇത്രയും ആളിക്കത്തുകയില്ലായിരുന്നു എന്നു തന്നെ വിശ്വസിക്കുന്നു . ജിഷയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ എത്തിക്കുക തന്നെ വേണം. ഇവയെല്ലാം ഇതിനോടകം പല ആവൃത്തി വായിച്ചു തീർത്ത പോസ്റ്റുകളാണെന്നതിനാൽ തന്നെ ഇതിൽ കൂടുതൽ ഒന്നും തന്നെ പറയാനാഗ്രഹിക്കുന്നില്ല.

ആദൃം സൂചിപ്പിച്ചത് പോലെ തന്നെ ആളുകൾ ഇടപെട്ടതു കൊണ്ട് മാത്രം നീതി ലഭിക്കാൻ പോകുന്നവളാണ് ജിഷ എന്നിരിക്കെ രാജൃത്ത് ദിനവും  അറിയപ്പെടാതെ പോകുന്ന ആയിരക്കണക്കിന്  റേപ്പ് വിക്ടിംസിനു വേണ്ടി ഏത് സോഷൃൽ മീഡിയയാണ് സംസാരിക്കാൻ പോകുന്നത് . ഇരകളെ നിശ്ചയിക്കുന്നതിൽ പോലും  പോലും കൃതൃമായ തിരഞ്ഞെടുപ്പുകൾ  അബോധപൂർവമായി എന്കിലും നടത്തുന്ന കൗശലക്കാരാണ് നമ്മൾ.

റേപ്പിന്റെ രീതിയും പൈശാചികതയും അതിഭീകരമാവുന്ബോൾ മാത്രമാണ് അതിന് ഷോക്ക് വാല്യൂ ഉണ്ടാവുന്നത്.
പ്രത്യേകിച്ച് റേപ്പ് വിക്ടിം ഒരു യുവതിയാവുന്ബോൾ ഇത് തികച്ചും സ്വാഭാവികം മാത്രം നൂറു കണക്കിന് അറിയപ്പെടാതെ പോകുന്ന മൈനർ റേപ്പുകൾ അനേകം ഉണ്ടെന്കിലും  ഈ ഒരു വിഷയത്തിൽ പെട്ടെന്നുണ്ടാകുന്ന വൈകാരികത, മൂലം റേപ്പ് ചെയ്യപ്പെട്ട വിധം പോലും യാതൊരു മടിയുമില്ലാതെ എഴുതിക്കൂട്ടുന്നത് ആരുടേയും സാമൂഹിക പ്രതിബദ്ധത മുട്ടി നിന്നിട്ടൊന്നുമല്ലായെന്നും മറിച്ചതിന്റെ ഷോക്ക് വാലൃൂ കൺസ്യൂം ചെയ്യുന്ന  മാധൃമ ബലാത്സംഗം (Media Rape )എന്ന
മറ്റൊരു  ക്രൂരതയാണെന്നും അതിലുപരി അതിൽ പകുതിയും മോബ് വയലൻസിന് ആഹ്വാനം ചെയ്യുന്ന വികാര പ്രകടനങ്ങൾ മാത്രമാണെന്നും   മനസിലാക്കാൻ സാമാനൃ യുക്തി മാത്രം മതി. എന്കിലും വിഷയം ഉയർത്തിക്കൊണ്ടുവന്ന ആരുടേയും ആത്മാർത്ഥമായ ശ്രമങ്ങളെ വില കുറച്ചു കാണാനോ ഉദ്ദേശൃ ശുദ്ധിയെ ചോദൃം ചെയ്യാനോ ആഗ്രഹിക്കുന്നില്ല.

സദാചാരം വളരെ ഉയർന്ന തോതിലുളളവരായതിനാൽ അത് തകരും എന്ന് ഭയന്ന് ഫീമെയിൽ റേപ്പും  വിക്ടിമിന്റെ പ്രതികാരവും  വിഷയമാക്കിയ ” I Spit On Your Grave ” എന്ന ചിത്രം വയലൻസിന്റെ പേരിൽ തിയറ്റർ തൊടുവിക്കാതെ പറഞ്ഞയച്ച ഇന്തൃയിലാണതിലും ക്രൂരമായ വയലൻസ് നടക്കുന്നതെന്നതാണൊരു കൗതുകം.

ഇനി സാമൂഹികപ്രതിബദ്ധത ഉണ്ടെന്കിൽ മലയാളി  കിടപ്പറകളിൽ ഭർത്താവിന്റെ റേപ്പിനിരയാവുന്ന വീട്ടമ്മമാരെകുറിച്ചുകൂടിയും കൂട്ടുകാരുടെ അതിരു കടന്ന തമാശകളിൽ തുടങ്ങി മൃഗീയ പീഡനങ്ങൾക്കിരയാവുന്ന ആൺകുട്ടികളെപ്പറ്റിയും ഗുണ്ടകളുടേയും ക്രിമനലുകളുടേയും കൈയ്യിൽപ്പെട്ട് റേപ്പ് ചെയ്യപ്പെടുന്ന  ട്രാൻസ്ജെൻഡർ വിഭാഗങ്ങളെപ്പറ്റിയും  , സ്വന്തം ഭാരൃമാരുടെ അടുത്തു ചെയ്യാൻ കഴിയാത്ത വൈകൃതങ്ങൾക്ക് ”മാനൃദ്ദേഹങ്ങൾ” ഇരകളാക്കുന്ന  ലൈംഗികത്തൊഴിലാളികളെപ്പറ്റിയും ഇതൊന്നുമല്ലാതെ ഇന്തൃയടക്കമുളള രാജൃങ്ങളിൽ ദിനവും  ചെറുതും വലുതുമായ നൂറു കണക്കിന് ”കറക്ടീവ് റേപ്പുകൾക്കിരകളാവുന്ന ” ഗേയെയും ലെസ്ബിയൻസിയനെ പ്പറ്റിയും എഴുതട്ടെ. ഇതൊക്കെ ഇപ്പോൾ പറയുന്നതിന് കാരണമുണ്ട് ഹ്യൂമൻ റൈറ്റ്സ് ക്യാംപയിൻ വെബ്പേജിലെ റേപ്പ് വിക്ടിംസിന്റെ സർവേ ഫലങ്ങൾ പരിശോധിച്ചാൽ മാത്രം മതി ഇത് മനസ്സിലാകാൻ. ആൺശരീരങ്ങളും പെൺശരീങ്ങളും ഒരു പൊലെ  അരക്ഷിതത്വത്തിലാണെന്ന സത്യം ഇനിയെന്നാണ് സമൂഹം തിരിച്ചറിയുക,

മുകളിൽ സൂചിപ്പിച്ച സംഭവങ്ങളിലെ ഇരകൾ ആരോടാണ് പരാതിപ്പെടേണ്ടത്  എന്നതാണി വിടുത്തെ ചോദൃം. പൊലീസിനോടോ ? അവരെ ക്രിമനലുകളായി മുദ്ര കുത്തിയിരിക്കുന്ന ഭരണകൂടത്തോടോ ? അതോ അവരെ ആട്ടിപ്പുറത്താക്കുന്ന സമൂഹത്തോടോ ?
ഇവിടെ ഇരകളെയെല്ലാം സമൂഹം തന്നെ തള്ളിക്കളഞ്ഞിരിക്കുന്നവാരായിരിക്കുന്നതു കൊണ്ടു തന്നെ അവർ നേരിട്ട് പീഡനങ്ങൾ പുറത്തു പറഞ്ഞാൽ തന്നെ ആ കണ്ണീർ ഒരു ഹാഷ്ടാഗും ബ്രേക്കിങ്ങ് ന്യൂസുമാകാൻ പോകുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ വാർത്തകൾ ആകുന്ബോൾ ഒന്നോർമിക്കുക ചെറുതും വലുതുമായ നൂറു കണക്കിന് ബലാത്സംഗവും ബലാത്സംഗശ്രമങ്ങളും നാം അറിയപ്പെടാതെ പോകുന്നുണ്ട്. അതിലൊന്നിലും ഒരുത്തന്റേയും സാമൂഹികപ്രതിബന്ധ ഗ്രന്ഥിയൊന്നും  പൊട്ടിയൊലിക്കാൻ പോകുന്നില്ല ഒരു പക്ഷേ ഇരകളെത്തന്നെ കൊന്നു തിന്നാൻ പറയാനും മതി.

ഇവിടെ ഇരകളായി കണക്കാക്കപ്പെടാനും സമൂഹത്തിന്റെ അംഗീകാരം വേണമെന്നതാണിതിലെ വൈരുദ്ധൃം ,ഇങ്ങനെയൊരു കുറ്റകൃതൃം ജനം ഏറ്റെടുക്കണമെന്കിൽ ഇര പെണ്ണായിരിക്കണം , പൊതുബോധത്തിന്റെ സദാചാരനിയമങ്ങൾ പാലിക്കുന്നവളായാരിക്കണം തുടങ്ങിയതാണ് ചില അലിഖിത യോഗൃതകൾ ,  പിന്നെ വേട്ടക്കാരൻ ആരുമായിക്കൊള്ളട്ടെ റേപ്പ് ചെയ്യപ്പെടുന്നത് ഒരു ഗേയോ, ലെസ്ബിയനോ , ട്രാൻസ്ജെൻഡറോ ഇനി അതൊരു ലൈംഗികത്തൊഴിലാളിയോ ആയാൽ അവർ ഇരകളല്ലല്ലോ അത് അവർക്ക് കയ്യിലിരുപ്പ് കൊണ്ട് കിട്ടിയതല്ലേ എന്നാണോ ?

ഒരു പുരുഷൻ മറ്റൊരു പുരുഷനെ റേപ്പ് ചെയ്യുന്നതിവിടെ പ്രകൃതിവിരുദ്ധമെന്ന പേരിലാണ് അറിയപ്പെടുന്നത് പുരുഷൻ സ്ത്രീയെ  ചെയ്യുന്ബോഴാണ് അത് പ്രകൃതിഅനുകൂല റേപ്പാവുന്നതെന്നാണോ മനസ്സിലാക്കേണ്ടത് ?  ഈ ഹീനമായ രണ്ടു കൃതൃങ്ങളും മനുഷൃപ്രകൃതിക്ക് വിരുദ്ധമാണെന്നതു കൊണ്ട് തന്നെ രണ്ടും പ്രകൃതിവിരുദ്ധം തന്നെയാണ് .

എന്കിലും
ആണും പെണ്ണും അതിനിടയിലുളളവരും ഹാഷ്ടാഗും ബ്രേക്കിങ്ങ് ന്യൂസും ഉണ്ടാവാൻ ഇടയില്ലാത്ത, ഷോക്ക് വാല്യൂ ഇല്ലാത്ത നൂറു കണക്കിന് റേപ്പുകളുടെ  നിശബ്ദ ഇരകളായിരിക്കുന്ബോഴും  ഇരകളായി പോലും സമൂഹം കണക്കാക്കാൻ കൂട്ടാക്കാത്ത ഒരു പറ്റം ആളുകളുടെ അവകാശങ്ങൾ   അവഗണിയ്ക്കപ്പെടുന്ബോഴും നീതി ലഭിയ്ക്കട്ട….ഒരു പാവം ജിഷയ്ക്കെന്കിലും

നന്ദി.

Twitter :

@BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s