ലൈംഗികാതിക്രമങ്ങളും സ്ത്രീപക്ഷവായനകളും

image

സാറാ ജോസഫ് എഴുത്തുകളെ വളരെ ആരാധനയോടെ വായിക്കുന്ന ആളാണ് ഞാൻ . എന്കിലും ഈ ആഴ്ചത്തെ മാതൃഭൂമിയിൽ അവർ എഴുതിയ ലേഖനത്തിലെ നിരീക്ഷണങ്ങളോട് ഒട്ടും യോജിക്കാനാവുന്നില്ല.
ഞാൻ വിശ്വസിക്കുന്ന ഫെമിനിസം സ്ത്രീപക്ഷവാദത്തേക്കാളുപരി സ്ത്രീ പുരുഷ സമത്വം ആണെന്നത് കൊണ്ടു തന്നെ, റേപ്പ് കേസുകളിൽ സാധാരണ നടക്കുന്ന സ്ത്രീപക്ഷവാദങ്ങളിലെ വസ്തുതാപരമായ തെറ്റ് മുൻപു തന്നെ ഞാൻ ബ്ളോഗിൽ എഴുതിയിരുന്നു.

”ലൈംഗികാക്രമണങ്ങളും ലൈംഗികാക്രമണകൊലപാതകങ്ങളും മുഖൃധാരാ കുറ്റകൃതൃങ്ങളിൽ നിന്ന് വേറിട്ടതും പുരുഷന്മാർ സാധാരണഗതിയിൽ അനുഭവിക്കേണ്ടി വരാറില്ലാത്തതുമായ കുറ്റകൃതൃങ്ങളാണ്”

എന്ന അവരുടെ
നിരീക്ഷണം പലർക്കും ശരിയായി തോന്നാം പക്ഷേ പറഞ്ഞത് കൃതൃമായിരിക്കണം എന്കിൽ  ലേഖനത്തിന്റെ പേര് ”ലൈംഗികാതിക്രമങ്ങൾ ഒരു സ്ത്രീപക്ഷവായന” എന്നൊക്കെ ആയിരിക്കണം എന്നു മാത്രം.

  ഇവിടെ സാറാ ജോസഫ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം സ്ത്രീപക്ഷമായതുകൊണ്ട് ഇതു പോലെ ഉളള വിഷയങ്ങളിൽ നിരീക്ഷണങ്ങൾ നടത്തുന്ബോൾ റേപ്പ് പോലെയൊരു സാമൂഹിക വിപത്ത് ഏതെന്കിലും ഒരു ജെൻഡർ നേരിടുന്ന പ്രശ്നമായി അവതരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ? റേപ്പ്  ഒരു ജെൻഡർ നേരിടുന്ന അതിജീവന ഭീഷണിയൊക്കെയായി വൃാഖൃാനിക്കാൻ  ആർക്കാണധികാരം നൽകിയത് ?

ഇന്തൃയിലെ നിലവിലുളള മുഴുവൻ ജെൻഡറുകളേയും ഇടയിൽ നടത്തിയ  പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്  പറഞ്ഞത് എന്കിൽ അത് വൃക്തമാക്കട്ടെ. ( ലഭൃമായ റിസോഴ്സസ് അനുസരിച്ച് ഇൻഡൃയിലെ ജൻഡർ സ്റ്റഡീസിൽ
റേപ്പ് അല്ലെന്കിൽ മറ്റ് ലൈംഗികാതിക്രമങ്ങളെപ്പറ്റി കൃതൃമായ പഠനം ഒന്നും ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ അത്തരമൊരു ഡേറ്റയുടെ പിൻബലത്തിലാണീ സ്റ്റേറ്റ്മെന്റ് എന്ന് വിശ്വവസിക്കാനാവില്ല).
പിന്നെ ആകെ നടക്കുന്നത് വിക്ടിം ഒരു സ്ത്രീ ആകുന്ബോൾ പെട്ടെന്നുണ്ടാകുന്ന മാധൃമശ്രദ്ധയും റേപ്പിനെ പറ്റി എഴുതുന്ന ഇതു പോലെ ഉളള ചില സ്ത്രീപക്ഷ നിരീക്ഷണങ്ങളും മാത്രമാണ്.

കേരളത്തിൽപോലും വീടുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ആൺകുട്ടികളുടേയും ,  മദ്രസകളിലും ക്രിസ്തൃൻ പള്ളികളിലും നടക്കുന്ന സെക്ഷ്വൽ അബ്യൂസിന് ഇരകളാവുന്ന  ആൺകുട്ടികളുടേയും , മുസ്ളീം രാഷ്ട്രങ്ങളിലെ യുദ്ധങ്ങളിൽ സൈനികരാൽ റേപ്പ് ചെയ്യപ്പെടുന്ന പുരുഷൻമാരുടെയും  കണക്കുകളും ഇതോ  ഇതിലധികമായോ ട്രാൻസ്ജെൻഡേഴ്സിന് നേരെ നടക്കുന്ന അതിക്രമങ്ങളേയും
ഇനി ആരെയാണ് ബോധൃപ്പെടുത്തേണ്ടത് ?

ഇനി LGBTQ കമ്യൂണിറ്റിയുടെ കണക്കുകൾ പരിശോധിച്ചാൽ
യു. എസ് ഫെഡറൽ ഏജൻസിയായ CDC യുടെ കണക്കുകൾ പ്രകാരം ഹെട്രോസെക്ഷ്വൽസിന്റെ ഇടയിൽ നടക്കുന്ന ലൈംഗികഅതിക്രമങ്ങളുടെ നിരക്കുകളേക്കാളോ അതിലധികമായോ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നത് LGBTQ കമ്യൂണിറ്റിയിലാണ്.

വിക്ടിമിന്റെ ജീവിത സാഹചരൃങ്ങൾ ആണ് റേപ്പ് നിരക്കുകൾ കൂടാൻ കാരണം എന്കിൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയ, ദാരിദ്രൃവും തൊഴിലില്ലായ്മയും , ഏറ്റവും കൂടുതൽ നേരിടുന്ന സുരക്ഷിതമായ താമസസൗകരൃങ്ങളില്ലാത്ത LGBTQ  കമ്യൂണിറ്റികളിലാണ് (ദളിത് , ആദിവാസി വിഭാഗങ്ങളെ ഒഴിച്ചു നിർത്തിയാൽ) താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചരൃങ്ങൾ ഉളള ഭൂരിപക്ഷത്തേക്കാൾ റേപ്പ് അല്ലെന്കിൽ മറ്റു ലൈംഗിക അതിക്രമങ്ങൾ കൂടേണ്ടത്.
ഒരു പുരുഷനു നേരെയോ , മറ്റു ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് നേരെയോ നടക്കുന്ന സെക്ഷ്വൽ അബ്യൂസിൽ നല്ലൊരു ശതമാനം പുറത്തു പറയപ്പെടുന്നില്ല. ഇനി റേപ്പ് ഒരു കൊലപാതകത്തിൽ കലാശിച്ചാൽ പോലും സ്ത്രീകളുടെ നേരെ നടക്കുന്ന സംഭവങ്ങൾ പോലും മൂടി വയ്ക്കപ്പെടുന്ന  ഈ നാട്ടിൽ അത് റേപ്പ് ആയിട്ടു പോലും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് പോലും തോന്നുന്നില്ല. ഇനി ഇര സഹായത്തിനായി മറ്റു പൊതു ഏജൻസികളെ സമീപിച്ചാൽ പോലും അവിടെ നിന്നും ഉളള റെസ്പോൺസ് അത്ര മികച്ചതാവാനിടയില്ല.

ഇതിലുപരി ഇരകളുടെ നേരിട്ടുളള തുറന്നു പറച്ചിലുകൾ പലതവണ കേട്ടിട്ടുളള ഒരാളെന്ന നിലയിൽ എനിക്കിത് പൂർണബോധൃത്തോടെ പറയാൻ കഴിയും ,റേപ്പ് പോലെയുളള സാമൂഹിക പ്രശ്നങ്ങൾ ലിംഗഭേദമുളള പ്രശ്നങ്ങൾ ആണെന്ന മട്ടിലുളള അബദ്ധധാരണകൾ ആദൃം മാറ്റി വച്ച് ഇത്തരം കാരൃങ്ങളിൽ ഫെമിനിസ്റ്റ് വാദങ്ങൾ  വെറും  സ്ത്രീപക്ഷ വായനകളും വ്യാഖ്യാനങ്ങളും ആയി ചുരുങ്ങാതെ  സുരക്ഷിതമായി ജീവിക്കാനുളള അവകാശങ്ങൾ ഓരോ പൗരന്റേയും അവകാശമാണ്‌ എന്ന രീതിയിൽ കാരൃങ്ങൾ കുറേക്കൂടി വിശാലമായ അർത്ഥത്തിൽ കൈകാരൃം , ചെയ്താൽ മാത്രമേ ഈ നാട്ടിലെ ലിംഗനീതി അതിന്റെ പൂർണ അർത്ഥത്തിൽ പ്രായോഗികമാവുകയുള്ളൂ.

Twitter @BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

WordPress.com.

Up ↑

%d bloggers like this: