ആതിരപ്പള്ളി പദ്ധതി എന്തുകൊണ്ട് എതിർക്കപ്പെടണം ?

on

Post By Arun T Ramesh
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ നിലപാടിനോട് പൂർണമായും യോജിക്കുന്നു.

അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതല്ല പദ്ധതികൊണ്ടുള്ള പ്രധാന ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം  138 ഹെക്ടര്‍ വനം ഇല്ലാതാകും എന്നതാണ്.

“‘അവിടെ ഒരു മരം പോയാൽ വേഴാമ്പൽ അടുത്ത മരത്തിൽ പൊയ്ക്കോളും, മീനുകൾക്കെന്താ നീന്തി രക്ഷപ്പെട്ടുകൂടേ, നഷ്ടപ്പെട്ട മരങ്ങൾക്കു പകരം ഇരട്ടി മരങ്ങൾ നട്ടാൽ പ്രശ്നം തീരുമല്ലോ” എന്നൊക്കെ പറയുന്നവർ നഷ്ടമാകാൻ പോകുന്ന ജൈവവൈവിധ്യത്തെ കുറിച്ച് അജ്ഞരോ, അജ്ഞത നടിക്കുന്നവരോ ആണ്.

* മൽസ്യ ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ  മഹാനദികളെക്കാൾ മുന്നിലാണ് ചാലക്കുടിപ്പുഴ. കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള 152 ശുദ്ധ ജലമൽസ്യ സ്പീഷിസുകളിൽ 98 എണ്ണം ഈ പുഴയിലുണ്ട്. അവയിൽ 35 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. 31 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയും.

* കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ അഞ്ചു പുതിയ മൽസ്യ സ്പീഷീസുകളെയാണ് ചാലക്കുടിപ്പുഴയിൽ കണ്ടു പിടിച്ചിട്ടുള്ളത്. (ചിത്രത്തിൽ കാണുന്ന മൂന്നെണ്ണമടക്കം)

* ഇവിടെയുള്ള 319 പുഷ്പിക്കുന്ന സസ്യ സ്പീഷീസുകളിൽ 24 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയും 10 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയുമാണ്.

* 825 സ്പീഷീസ് സസ്യങ്ങൾ, 170 ഇനം ചിത്രശലഭങ്ങൾ, 195 ഇനം പക്ഷികൾ, ഉരഗങ്ങൾ, ഷഡ്പദങ്ങൾ, സസ്തനികൾ അങ്ങനെ ആയിരക്കണക്കിന് സ്പീഷീസുകളെ വഹിക്കുന്ന ജൈവവൈവിധ്യ കലവറയാണ് ഈ വനമേഖല.

* ഇവയിൽ ഡാം വന്നാലും survive ചെയ്യാൻ കഴിവുള്ളവയുണ്ട്. തടയണ കെട്ടുമ്പോൾ മുങ്ങുന്ന പുഴയോരക്കാടുകളുടെ നാശത്തോടെ വംശനാശം സംഭവിക്കുന്നവയുമുണ്ട്.
(ഇതുവരെ നടത്തിയ വികസനം തന്നെ പശ്ചിമ ഘട്ടത്തിലുടനീളം നൂറു കണക്കിന് ജീവജാലങ്ങളെ വംശനാശത്തിലേക്ക് തള്ളി വിട്ടു കഴിഞ്ഞിട്ടുണ്ട്)

* പിന്നെ അവിടത്തെ ജൈവ വ്യവസ്ഥയുമായി ഇണങ്ങി ജീവിക്കുന്ന കാടരെയും, മുത്തങ്ങയിലും മറ്റും പണിതുകൊടുത്ത പോലുള്ള ഒറ്റ മുറി കോൺക്രീറ്റ് വീടുകളുടെ ലക്ഷ്വറിയിലേക്ക് പറിച്ചുനടുമ്പോൾ സംഭവിക്കാൻ പോകുന്നത് വംശനാശം തന്നെയാണ്.

* “സോളാർ അടക്കമുള്ള alternativeകൾ സാധ്യമേയല്ല, ഈയൊരു ഡാം തന്നെ വേണം” എന്നു തീരുമാനിക്കുന്നതിനേക്കാൾ “അര മണിക്കൂർ ലോഡ് ഷെഡിങ്ങിൻറെ ദുരിതം”  ഏറ്റു വാങ്ങുന്നത് തന്നെയാണ് നല്ലത്. അത്രയെങ്കിലും അനുഭവിക്കാനുള്ള ‘പാപം’ നാം ചെയ്തു കഴിഞ്ഞിട്ടുണ്ട്.

———————————————————— പരിഷത്തിൻറെ ഔദ്യോഗിക കുറിപ്പ് :
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷം.

ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം  138 ഹെക്ടര്‍ വനം ഇല്ലാതാകും. കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറയുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വവും വംശനാശഭീഷണി നേരിടുന്ന അനേകം ജന്തു-സസ്യവൈവിധ്യസമ്പത്താണ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുക.

ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് പദ്ധതിക്കായുള്ള  പരിസരാഘാത പത്രിക തയ്യാറാക്കിയിട്ടുള്ളത്. ഈ പഠനം പോരായ്മകള്‍ നിറഞ്ഞതും അശാസ്ത്രീയവുമാണെന്ന് പലതവണ പരിഷത്ത് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കൂടാതെ നീരൊഴുക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ മൂലം ഡാമിന് താഴെ വരുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് വിശദമായ ഒരു പഠനവും നടന്നിട്ടില്ല. മാത്രവുമല്ല ഇപ്പോള്‍ത്തന്നെ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പുഴയില്‍ നീരൊഴുക്ക് പകുതിയാകുമ്പോള്‍ ഓരുകയറ്റ ഭീഷണിയും കുടിവെള്ളക്ഷാമവും രൂക്ഷമാകും.

ഈ സാഹചര്യത്തില്‍ പാരിസ്ഥിതികാഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ‘റണ്‍ ഓഫ് ദ റിവര്‍’ മാതൃക ഉള്‍പ്പെടെയുള്ള ബദല്‍സാധ്യതകളും അന്വേഷിക്കാവുന്നതാണ്. എന്നാല്‍ നിലവിലുള്ള പരിസരാഘാതപഠനവും പദ്ധതിരേഖയും അതിന് അപര്യാപ്തമാണ്. സൗര വൈദ്യുതി അടക്കമുള്ള പാരമ്പര്യേതര ഊര്‍ജോല്‍പാദനത്തിന്റെ മേഖലയില്‍ വലിയ സാങ്കേതികവിദ്യാ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഈ വഴികളും  ഉപയോഗിക്കാവുന്നതാണ്.

ഇത്തരത്തിലുള്ള സാധ്യതകള്‍ ഒന്നും ആലോചിക്കാതെ പശ്ചിമഘട്ടമേഖലയില്‍ ഇനിയും അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് കേരളത്തിന്റെ തന്നെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഡോ.കെ.പി.അരവിന്ദന്‍       പ്രസിഡണ്ട്             പി.മുരളീധരൻ.                       ജനറല്‍ സെക്രട്ടറി

Twitter  @Bovasjohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s