Enigma Sadeness Part II Video Religion Vs Morality Images

From New Sadeness II Video

#Enigma #FallOfARebelAngel #Sadeness
പാശ്ചാതൃ സംഗീതം ആസ്വദിക്കുന്നവർക്കെന്നും പേരു പോലെ തന്നെ  പ്രഹേളികയായിരുന്നു ”Enigma Musical Project”

ഹൃദയ താളത്തിലുളള ഡ്രം ബീറ്റുകൾ മുതൽ ശ്വാസത്തിലെ ഏറ്റവും സൂക്ഷ്മവും അതിവൈകാരികവുമായ ഭാവങ്ങൾ പോലും 90 കളിൽ രൂപം കൊണ്ട  എനിഗ്മ എന്ന സംഗീത പദ്ധതിയിൽ  ഒപ്പിയെടുത്തതായി കേൾക്കാൻ കഴിയും.
എനിഗ്മാ ഒരു മുഖൃധാരാ സംഗീത സംഘമല്ല. സദാചാരബോധത്തെ ചോദൃം ചെയ്ത രചനകളുടെ പേരിൽ 19ാം നൂറ്റാണ്ടിൽ ജയിലടയ്ക്കപ്പെട്ട   മാർക്വിസ് ഡി സെയ്ഡ് എന്ന ചിന്തകന്റെ രചനകളെ  പുനരാവിഷ്കരിച്ച  MCMXC a.D എന്ന ആദൃ ആൽബമാണ് എനിഗ്മയെ പ്രശസ്തമാക്കിയത്. 
 സെമിറ്റിക് മതങ്ങൾ ആയിരുന്നിരിക്കണം ആത്മീയതയെ സ്ഥാപിതവൽക്കരിച്ച്  അത് ദൈവീകമാണെന്നും , ദൈവത്തിലല്ലാതെ അത് മറ്റൊരിടത്തും നിലനിൽക്കുന്നില്ല എന്നും വാദമുയർത്തി മനുഷൃ സമൂഹത്തെ മുഴുവൻ  കബളിപ്പിക്കാൻ ആരംഭിച്ചത് അത് ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു.

 

സെമിറ്റിക് മതങ്ങൾ എന്നെടുത്തു പറഞ്ഞതിനു കാരണം ഗോത്ര ഉത്ഭവം  അവകാശപ്പെടാൻ കഴിയുന്ന ഹൈന്ദവമതത്തിൽ ആത്മീയതയെ ലെെംഗികതയിൽ നിന്നും പൂർണമായി അടർത്തി മാറ്റിയതായി കാണാൻ കഴിയില്ല.എങ്കിലും  ബ്രാഹ്മണീയ പുരോഹിതവർഗത്തിലൂടെ പിന്നീടുണ്ടായ ഹൈന്ദവമതത്തിന്റെ  സ്ഥാപിതവത്കരണം ഇത് കുറച്ചു കൊണ്ടു വന്നു എന്നു വേണം കരുതാൻ. പ്രണയവും കാമവും  ഒരു മനുഷൃനിൽ പോലും കളങ്കരഹിതമോ  പരിശുദ്ധമോ അയിരുന്നിട്ടില്ല അത്  എന്നും ഇരുണ്ടും , വനൃവുമായിരുന്നു എന്തു കൊണ്ടാണ് ആത്മീയത ദേവാലയങ്ങളിൽ മാത്രം  ചുരുങ്ങിപ്പോയത് ? കാരണം 

”ആത്മീയത ദൈവത്തിലൂടെ മാത്രം ”,എന്നു പ്രചരിപ്പിച്ചാൽ മാത്രമേ ആ അനുഭവത്തെ അറിയാൻ ഒരാൾ  ആഗ്രഹിക്കൂ .മതങ്ങൾ സ്ഥാപിതവത്കരിക്കാനുളള ഏക മാർഗവും ഇതു തന്നെ.
എനിഗ്മയെ തകർക്കാൻ ചര്‍ച്ച്  ആദൃം മുതൽ തന്നെ ശ്രമിച്ചിരുന്നു  എങ്കിലും 70 മില്യൺ റെക്കോഡുകളാണ് എനിഗ്മാ ലോകമെമ്പാടും ഇതുവരെ വിറ്റഴിച്ചത്. ഏഴു സ്റ്റുഡിയോ ആൽബങ്ങളാണ് എനിഗ്മ പുറത്തിറക്കിയിട്ടുളളത്.
 എനിഗ്മയുടെ എട്ടാമത്തെ ആൽബമാണ് ” The Fall of A Rebel Angel ” . എനിഗ്മയുടെ എെതിഹാസികമായ  ഗാനത്തിന്റെ രണ്ടാം ഭാഗമായ ”Sadeness Part II ” ആണ്  ഇതിലെ  ആദൃ സിംഗിള്‍ ഇതിന്റെ മ്യൃസിക്  വീഡിയോ യൂട്യൂബില്‍  കഴിഞ്ഞ ദിവസമാണ്  പുറത്തിറങ്ങിയത്. മതത്തേയും  ,സദാചാരബോധത്തേയും ചോദൃം ചെയ്യുന്നവരെ ക്രൂരമായി ചര്‍ച്ച് ഇല്ലാതാക്കിത്തീര്‍ക്കുന്ന  ശക്തമായ പുതിയ തീമാണ് Sadeness Part II വീഡിയോയിലേത് .

എനിഗ്മയുടെ വലിയ തിരിച്ചുവരവു തെളിയിക്കാനാരിക്കുന്ന ആല്‍ബം നവംബറില്‍ പുറത്തിറങ്ങും.

അഭിപ്രായം കമന്റ് ചെയ്യൂ

കൂടുതൽ അറിയാ൯..
ട്വിറ്ററിൽഫോളോ ചെയ്യൂ
@BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s