3000 കോടിയുടെ മറുപടി !! : സ്റ്റാച്യൂ ഓഫ് യൂണിറ്റി

ഒറ്റനോട്ടത്തിൽ മാഗ്നിഫിസന്റ് ആയി തോന്നുന്ന കാര്യങ്ങളോട് ഒരു ആരാധന തോന്നാത്ത മനുഷ്യർ ഉണ്ടാവില്ല. എത്രയൊക്കെ വലിയ ലോജിക്കൽ തിങ്കിങ് ഉള്ള , ലോകം കീഴടക്കിയ മഹാനാണെങ്കിലും അതി ഭീമമായ പർവ്വതം , കൂറ്റൻ ചരിത്രസ്മാരകം ഒക്കെ കണ്ടാൽ ആദ്യം തോന്നുന്ന വികാരം അമ്പരപ്പും ആകാംക്ഷയും ഒക്കെ തന്നെയാണ്. കാരണം ഇതൊക്കെ ഏതൊരു മനുഷ്യന്റെയും സഹജമായ ഗുണങ്ങളാണ്.

ഇനി കാണുന്ന ആ കാഴ്ച മനുഷ്യനിർമ്മിതമാണെന്ന് കൂടി അറിഞ്ഞാലോ ? തലമുറകൾ കഴിയും തോറും ആ കൗതുകം ഇരട്ടിയാകും എന്നല്ലാതെ ഏത് ക്രൂരനായ ഭരണാധികാരി നിർമിച്ച പടുകൂറ്റൻ ചരിത്രനിർമ്മിതികളേയും വരും തലമുറകൾ തള്ളിപ്പറഞ്ഞ ചരിത്രമില്ല.
അതുകൊണ്ട് തന്നെ ആവണം ഒരു മനുഷ്യായുസ് മുഴുവൻ ചിലവാക്കി ഈജിപ്തിലെ ഫറവോൻമാൻ തങ്ങളുടെ ശവകുടീരങ്ങൾ ആയ പിരമിഡുകൾ പണികഴിപ്പിച്ചതും ചക്രവർത്തിമാർ കൂറ്റൻ സ്മാരകങ്ങൾ നിർമിച്ചതും.

ഒരു പക്ഷെ ഈ ലോജിക് തന്നെ ആവണം പട്ടേൽ പ്രതിമയുടെ കാര്യത്തിലും എടുത്തിട്ടുണ്ടാവുക. ചരിത്രം മാഞ്ഞു പോയാലും അതി ഭീമമായ ചരിത്രസ്മാരകങ്ങൾ എന്നും ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ ആകും എന്ന് മറ്റാരെക്കാളും നന്നായി നരേന്ദ്ര മോദിക്കറിയാം. ഒരു പക്ഷെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ട ഒരു പ്രധാനമന്ത്രി ഒരു തലമുറയിൽ കൂടുതൽ ഓർക്കാൻ ഇടയില്ലാത്ത വിമർശനങ്ങൾക്ക് നൽകിയ നൂറ്റാണ്ടുകൾ ഓർമ്മിക്കുവാൻ പോകുന്ന മറുപടി. 3000 കോടി രൂപ ചിലവിൽ !!

പട്ടേൽ പ്രതിമയുടെ കാര്യത്തിൽ തോന്നിയ മറ്റൊരു പ്രത്യേകത അതിന്റെ സബ്ജക്ട് ആണ്
ഇത്തരത്തിലുള്ള പ്രതിമകൾ പൊതുവെ ഉണ്ടാവാറ് വളരെ പുരാതനമായ ചരിത്ര പുരുഷന്മാരും , മിത്തുകളും , ഫിലോസഫിക്കൽ ഫിഗറുകളും ഒക്കെയാണ്
ഇതേ സ്ഥാനത്ത് ഒരു ഹിന്ദു ദൈവമോ , മിത്തിക്കൽ ഫിഗറോ മറ്റോ ആയിരുന്നു എങ്കിൽ അത് തീർച്ചയായും ഒരു സെക്കുലർ
രാഷ്ട്രത്തിന്റെ പേരിന് കളങ്കം വരുത്തുന്ന നടപടി ആകുമായിരുന്നു.

ഇതങ്ങനെ അല്ല ഈ നൂറ്റാണ്ടിൽ ജീവിച്ച ചോരയും നീരുമുള്ള ഒരു പൊളിറ്റിക്കൽ ഫിഗർ കുറച്ചു റൈറ്റ് ആണെന്ന് വിമർശനം ഉണ്ടായാൽ പോലും തുണ്ട് തുണ്ടായി കിടന്ന
ഇന്ത്യയെ ഒരൊറ്റ രാഷ്ട്രം ആക്കിയ വ്യക്തി. ഗുജറാത്ത് ഗവൺമെന്റ് സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്ത് ചിലവഴിച്ചു എന്ന ചീത്തപ്പേര് ഒഴിച്ചാൽ എത്രയൊക്കെ വിമർശനം ഉണ്ടായാലും കാലത്തെ അതിജീവിക്കുന്ന
മനുഷ്യ അദ്ധ്വാനത്തിന്റെ അർത്ഥവത്തായ ഒരു സൃഷ്ടി തന്നെ ആണ് ഇന്ത്യയുടെ സ്റ്റാച്യൂ ഓഫ് യൂണിറ്റി.

JOIN MY TELEGRAM CHANNEL

Advertisements

Comments are closed.

WordPress.com.

Up ↑

%d bloggers like this: