വിമർശകരിൽ നിന്നും സ്തുതി പാഠകരിലേക്ക്

ശബരിമല വിഷയത്തിൽ നടക്കുന്നത് ഒരു ക്യാംപയിൻ ആണെങ്കിൽ തന്നെ എന്താണ് കുഴപ്പം എന്ന് പലരും ചോദിച്ചു. ബിജെപി ക്യാംപയിനും ഫോട്ടോഷൂട്ടും ഒക്കെ നടത്തുന്നല്ലോ എങ്കിൽ പിന്നെ ഗവൺമെന്റിന് ആയിക്കൂടേ എന്ന ചോദ്യം പ്രസക്തമാണ്.

നവകേരളം , നവോത്ഥാനം തുടങ്ങിയ ക്യാച്ചിംഗ് ടാഗ് ലൈനുകൾ , ആഴ്ച തോറും നടത്തുന്ന സ്തുതിപാഠക പരിപാടികൾ , ബിജെപിയെ പൊളിക്കാൻ ഒരേ രീതിയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ , ( അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പോലുള്ളവ ) , ഒക്കെ ഒരു ക്യാംപയിന്റെ ഭാഗമായി ഉണ്ടായതല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

1. ഒരു ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ പ്രതിപക്ഷത്തെ അപ്രസക്തമാക്കി എന്നതാണ് ഈ ക്യാംപയിന്റെ ഒന്നാമത്തെ പ്രശ്നം. കഴിഞ്ഞ കുറേ കാലങ്ങളായി ക്രിയാത്മകമായ , സെൻസിബിൾ ആയ ഒരു വിമർശനം ഒരു പ്രതിപക്ഷം ഉന്നയിക്കുന്നതായി കേട്ടിട്ടുണ്ടോ ? ഇല്ല കേരളത്തിന്റെ രാഷ്ട്രീയപരിസരം ഇപ്പോൾ ആകെ കേൾക്കാൻ കഴിയുന്നത് ഭരിക്കുന്ന ഗവൺമെന്റിനെ ഗ്ളോറിഫൈ ചെയ്യുന്ന തരത്തിലുള്ള കുറേ സ്തുതിപാഠകരെ മാത്രമാണ്.
കോൺഗ്രസിനെ ആദ്യമേ തന്നെ ഒതുക്കിയത് കൊണ്ട്
ഇപ്പോൾ പ്രതിപക്ഷത്തുള്ളത്
ബുദ്ധിശൂന്യരായും , വർഗീയവാദികളും ആണെന്ന് മുദ്രകുത്തപ്പെട്ട ബിജെപിയാണ്. അതായത് പ്രതിപക്ഷം എന്നത് വെറുമൊരു കോമഡിയാണ്.
മുഖ്യമന്ത്രിയുടെ കൈയ്യിൽ
ഇനി കാര്യങ്ങൾ ഒക്കെ സേഫാണ്.

ഇതിലെ ഏറ്റവും ഗൗരവമർഹിക്കുന്ന കാര്യം വളരെ ക്രിട്ടിക്കൽ ആയി തുടർന്ന ഇടതുപക്ഷ ബുദ്ധിജീവികളെ പോലും വിദഗ്ധമായി നാലു നേരവും ശ്രീ.പിണറായി വിജയനെ ഗ്ളോറിഫിക്കേഷൻ ചെയ്യുന്ന ലെവലിലേക്ക് എത്തിക്കാൻ സാധിച്ചു അങ്ങനെ ഇടതുപക്ഷത്തിനുള്ളിൽ നിന്ന് എങ്കിലും ഉണ്ടാകേണ്ടിയിരുന്ന ക്രിയാത്മക വിമർശനങ്ങളെ നിശബ്ദമാക്കി എന്നതാണ് ക്യാപയിന്റെ ആദ്യത്തെ വിജയം.

2. രണ്ടാമത്തേത് ശബരിമലയിലെ സ്ത്രീപ്രവേശനം വളരെ നിസാരമാണെന്ന തോന്നൽ ജനങ്ങളുടെ ഇടയിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. ഇതിനോട് ബന്ധപ്പെട്ട് മൻസൂർ പരമലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചേർക്കുന്നു.

” അവിടെ ( സന്നിധാനത്ത് )എത്തിയ വയലന്‍റ് ആയ ക്രിമിനല്‍ സംഘത്തെ എന്ത് ചെയ്യണം എന്നാണ് വേറൊരു പ്രശ്നം. ഇടുങ്ങിയ വഴികളും ചെങ്കുത്തൊയ കയറ്റങ്ങളും ചുറ്റും കാടും ഉള്ളൊരു ഇടുങ്ങിയ പ്രദേശത്ത് പതിനായിരത്തോളം വരുന്നവര്‍ക്കിടയിലേക്ക് പോലീസ് ചെറിയൊരു ലാത്തി വീശലോ മല്‍പ്പിടുത്തമോ നടത്തിയാല്‍ പോലും ചുരുങ്ങിയത് ആയിരം പേര്‍ മരിക്കും

കുറച്ച് കാലം മുമ്പ് മകര ജ്യോതി കാലത്ത് ചെറിയൊരു തിരക്ക് ഉണ്ടായത് കൊണ്ട് മാത്രം മരിച്ചത് നൂറിലേറെ പേരാണെന്ന് ഓര്‍ക്കണം. അത് കൊണ്ട് സന്നിധാനം ഒരിക്കലും ഒരുകാലത്തും ചെറിയ തോതിലെങ്കിലുമുള്ളൊരു ബല പ്രയോഗം നടത്തുവാനുള്ള ഇടമേ അല്ല.അവിടെ അയ്യപ്പ വേഷത്തില്‍ കയറി കുഴപ്പമുണ്ടാക്കുന്ന സംഘികളെ അവിടുന്ന് നേരിടുകയെന്ന് പറഞ്ഞാല്‍ ആയിരങ്ങള്‍ മരിച്ച് വീഴുന്ന പണിയാണെന്ന് അര്‍ഥം. ”

ഇത്രയും പ്രായോഗിക ബുദ്ധിമുട്ടുകൾ മറച്ച് വച്ചാണ്. ശബരിമല പ്രവേശനം എന്ന മോഹനവാഗ്ദാനം കേരളത്തിന് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ശബരിമല സ്ത്രീ പ്രവേശനം എത്രയും കാലം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ കഴിയുമോ അത്രയും കാലം മറ്റെല്ലാ ഗൗരവമേറിയ വിഷയങ്ങളും മാറ്റിവച്ച് നവകേരളവും സ്വപ്നം കണ്ട്
ഭരണപക്ഷത്തിന്റെ സ്തുതിപാഠകരെ കേട്ട് മാത്രം കേരളത്തിന് രാവും പകലും ഇരിക്കേണ്ടി വരും എന്നർത്ഥം.

Join My Telegram Channel

Advertisements

Comments are closed.

WordPress.com.

Up ↑

%d bloggers like this: