നവോത്ഥാനമോ ഹിഡൻ ക്യാംപയിനോ ?

ശബരിമല വിധി നടപ്പാക്കാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾക്ക് ഒരു ക്യാംപയിൻ സ്വഭാവം മണക്കുന്നത് എനിക്ക് മാത്രമാണോ ?

ഇതിന്റെ ഭാഗമായി നിരന്തരം വൈകാരികമായി പ്രതികരിച്ച് മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ദൃശ്യത നേടിയെടുത്ത സവർണ പ്രിവിലേജ് ഉള്ള രണ്ടു പേരുടെ അതിവൈകാരികമായ
പ്രതികരണങ്ങൾ , പ്രസ്താവനകൾ സംശയാസ്പദമാണ്. ഇത് കുറച്ചു കൂടി മനസിലാകണം എങ്കിൽ ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഈ രണ്ടു വ്യക്തികളുടെ അതിവൈകാരികമായ ചർച്ചകൾ ശ്രദ്ധിച്ചാൽ മതി. “ദേ നവോത്ഥാനം നിങ്ങളുടെ കൈയ്യെത്തും ദൂരത്ത്” ഒന്ന് ആഞ്ഞ് പിടിച്ചാൽ നമുക്ക് നവകേരളം സൃഷ്ടിക്കാം എന്ന മട്ടിലുള്ള തുടർച്ചയായ പ്രസ്താവനകൾ , ഫേസ്ബുക്ക് പോസ്റ്റുകൾ , ഒക്കെ സംശയാസ്പദമാണ്.

ഇത് സത്യം ആണെങ്കിൽ ഫെമിനിസ്റ്റ് , ദളിത് സ്വത്വങ്ങളെ മുമ്പിൽ നിർത്തി അവർ പോലുമറിയാതെ
പ്രതിച്ഛായ സൃഷ്ടിക്കാൻ വേണ്ടി
സോഷ്യൽ മീഡിയയിലെ ടൂളുകൾ ഉപയോഗിച്ച് ഇപ്പോൾ നടക്കുന്ന ഈ ക്യാംപയിന് ” നവോത്ഥാനം” എന്നൊക്കെ വിശേഷിപ്പിക്കുന്നത് നവോത്ഥാനത്തെ തന്നെ കുറച്ച് കാണിക്കലാവും. ഇതിനെപ്പറ്റിയുള്ള കൂടുതൽ തെളിവുകൾ , നിരീക്ഷണങ്ങൾ ഇവിടെ ഷെയർ ചെയ്യും.

Join My Telegram Channel

Advertisements

Comments are closed.

WordPress.com.

Up ↑

%d bloggers like this: