സർഫ് എക്സൽ ഉണ്ടല്ലോ അപ്പോൾ കറ നല്ലതല്ലേ

നിലവിലുള്ള രാഷ്ട്രീയം എങ്ങനെ വിറ്റ് കാശാക്കാം എന്ന്
ചിന്തിച്ച് സൃഷ്ടിക്കുന്ന ചില ക്രിയേറ്റീവ് ഐഡിയകളാണ്
ഇതുപോലെ കമ്പനികൾ വർഷങ്ങളായി പ്രയോജനപ്പെടുത്തുന്നത്. ഒരുകാലത്ത് തുണി അലക്കി നടുവൊടിഞ്ഞ ഇന്ത്യൻ സ്ത്രീകളുടെ അടുത്ത് “വാഷിംഗ് പൗഡർ നിർമ” എന്ന് പറഞ്ഞു സോപ്പുപൊടി അവതരിപ്പിച്ചു , ഇതുപോലെ തന്നെയാണ് വെളുക്കാനുള്ള ക്രീം , സോപ്പ് , വാഷിംഗ് മെഷീൻ തുടങ്ങിയവ ഓരോരോ പരസ്യങ്ങളിലൂടെ അവതരിപ്പിച്ചത്.

അന്നത് സ്ത്രീകൾക്ക് സ്വാതന്ത്ര്യവും , ആത്മവിശ്വാസവും
നൽകുന്ന വലിയ ചുവട് വെയ്പ്പുകളായി കണക്കാക്കപ്പെട്ടു. പക്ഷേ ഇക്കാലത്ത് സ്ത്രീകളെ അലക്കാനും വെളുക്കാനും നടക്കുന്ന സ്റ്റീരിയോടൈപ്പിംഗ് അത്ര കണ്ട് ചിലവാകില്ല കാരണം അത് ചോദ്യം ചെയ്യാൻ ഇന്ന് നിരവധി പേരുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ചിലവാകുന്നത് മതമാണ് ഏതെങ്കിലും മതം ആയാൽ പോര . കാരണം ന്യൂനപക്ഷങ്ങളോടുള്ള സെന്റിമെൻസിനാണ് നല്ല പൊളിറ്റിക്കൽ വാല്യൂ.

വെളുത്ത വസ്ത്രം ധരിച്ച് എവിടെയെങ്കിലും പോകുന്ന കുട്ടിയെ കാണിക്കുന്നതിലും നൂറു മടങ്ങ് പൊളിറ്റിക്കൽ വാല്യൂ ഉള്ളതുകൊണ്ട് തന്നെയാണ് സർഫ് എക്സൽ പരസ്യത്തിൽ ജാതിമതഭേദമന്യേ ജനങ്ങൾ ഇന്നലെവരെ ആഘോഷിച്ച ഹോളി നിറങ്ങൾ എറിഞ്ഞു വസ്ത്രങ്ങൾ കറയാക്കുന്ന കുറേ ശല്യക്കാരുടെ ആഘോഷമായും ഒരു മുസ്ലിം കുട്ടി നിസ്കരിക്കാൻ പോകുന്നത് പ്രേക്ഷകരുടെ സെന്റിമെൻസിന്റെ ഭാഗമായും മാറുന്നതും അതുവഴി സർഫ് എക്സൽ മാർക്കറ്റ് ചെയ്യപ്പെടുന്നതും. ഇതിലെ ഏറ്റവും വിചിത്രമായ വസ്തുത കറ കളയാനുള്ള സോപ്പുപെടിയുടെ പരസ്യത്തിന്റെ വിഷയം ” കറ നല്ലതാണ്” എന്നതായിരുന്നു എങ്കിൽ ഇന്ന് പറയുന്നു കറ കഴുകിക്കളയാൻ പാടാണ് അത് ആവാതിരിക്കുന്നതാണ് നല്ലത് എന്ന്.

ഹോളി ഒരു ജനതയുടെ മുഴുവൻ ആഘോഷമാണ്. ഹോളി മാത്രമല്ല ജാതിമതഭേദമന്യേ എല്ലാവരും ഒന്നാകുന്ന അവസരങ്ങളാണ് എല്ലാ ആഘോഷങ്ങളും. ഹോളിയുടെ
ദിവസങ്ങളിൽ വെളുത്ത വസ്ത്രം ധരിച്ച് നിസ്കരിക്കാൻ പോകുന്ന കുട്ടിയുടെ വസ്ത്രത്തിലെ കറ ഇന്നലെവരെ നമ്മുടെ ആലോചനാവിഷയം ആയിരുന്നില്ല എങ്കിൽ ഇന്ന് അങ്ങനെയാണ് കാരണം അതാണ് മാർക്കറ്റിംഗ്. ആ മാർക്കറ്റിംഗ് ആണ് ഇവിടെ എതിർക്കപ്പെടേണ്ടത്.

മതങ്ങളോടുള്ള സെന്റിമെൻസ് കാണിച്ച് വർഗീയത പ്രചരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ നിയമം മൂലം തന്നെ ഇല്ലാതാവണം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

WordPress.com.

Up ↑

%d bloggers like this: