#JusticeForJisha

ആണും പെണ്ണും അതിനിടയിലുളളവരും,ഹാഷ്ടാഗും ബ്രേക്കിങ്ങ് ന്യൂസും ഉണ്ടാവാൻ തക്ക ഷോക്ക് വാല്യൂ ഇല്ലാത്ത നൂറു കണക്കിന് റേപ്പുകളുടെ  നിശബ്ദ ഇരകളായിരിക്കുന്ബോഴും  ഇരകളായി പോലും സമൂഹം കണക്കാക്കാൻ കൂട്ടാക്കാത്ത ഒരു പറ്റം ആളുകളുടെ അവകാശങ്ങൾ അവഗണിയ്ക്കപ്പെടുന്ബോഴും നീതി ലഭിയ്ക്കട്ട….ഒരു ജിഷയ്ക്കെന്കിലും. ********************* തെരഞ്ഞെടുപ്പ് ചൂടിൽ ഒതുക്കിത്തീർക്കപ്പെട്ടേക്കാമായിരുന്ന ഒരു സംഭവം സോഷൃൽ മീഡിയ എന്ന ഒരു പ്ളാറ്റ്ഫോം ഇല്ലായിരുന്നു എന്കിൽ ഒരുപക്ഷേ ഇത്രയും ആളിക്കത്തുകയില്ലായിരുന്നു എന്നു തന്നെ വിശ്വസിക്കുന്നു . ജിഷയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ എത്തിക്കുക തന്നെ…

Gender Discrimination In Christian Churches

ദയവായി ഇതിൽ പറഞ്ഞിരിക്കുന്ന കാരൃങ്ങളിൽ ക്രിസ്തുവിനെ പ്രതി ചേർക്കാതിരിക്കുക , വേശൃ എന്ന് മുദ്ര കുത്തിയവളെ  ശിഷൃയാക്കിയ , രക്ത്രസ്രാവമുളളവളെ തൊട്ട് സൗഖൃമാക്കിയ , തളളയ്ക്കു ”മാത്രം” ജനിച്ച ക്രിസ്തു ആയിരിക്കും ലോകത്തിലെ ആദൃ ഫെമിനിസ്റ്റ് ,ആ ക്രിസ്തുവിന്റെ രാഷ്ട്രീയം ആണെന്റേതും . ആരാനധനാലയങ്ങളിലെ ലിംഗനീതിയെപ്പറ്റിയൊക്കെയുളള ചൂടുപിടിച്ച ചർച്ചകൾ കാണുന്ബോഴൊക്കെ ഓർക്കാറുണ്ട് ന്യൂനപക്ഷ സമുദായങ്ങളിലെ ലിംഗനീതി ചർച്ച ചെയ്യാൻ ആർക്കും താത്പരൃം ഇല്ലേയെന്ന് , പറഞ്ഞു വന്നത് ക്രിസ്തൃൻ പള്ളികളിലെ കാരൃം തന്നെയാണ് . ചില അദൃശൃ…

KaBodyscapes- Movie Review (Malayalam)

മുന്നറിയിപ്പ് : ദയവായി നിങ്ങൾ ഈ ചിത്രം കാണുകയോ ഈ റിവ്യൂ വായിക്കുകയോ ചെയ്യരുത് , നിങ്ങൾ ഒരു യാഥാസ്ഥികനാണെന്കിൽ ഇത് നിങ്ങളെ തീർച്ചയായും അസ്വസ്ഥനാക്കും. ജീവിതത്തിലെ മറക്കാനാവാത്ത തിരിച്ചറിവുകളായിരുന്നു Kabodyscapes എനിക്ക് സമ്മാനിച്ചത്. രാഷ്ട്രീയ പുനർവിചിന്തനത്തിനും സ്വത്വ നിർമിതിയിലേക്കും നയിക്കുന്ന പുതിയ അനുഭവങ്ങളായിരുന്നു അത്. കബോഡിസ്കേപ്സ് ഒരു എക്സ്ക്ളൂസീവ് ഗേ എംപവർമെന്റ് മൂവിയോ യാഥാർത്ഥൃങ്ങളെ മറച്ചു പിടിച്ച് ആകർഷകമായതിനെ മാത്രം കാണിച്ചു തരുന്ന ഒരു ഫാൻറ്റസിയോ അല്ല.അത് ”പപ്പീലിയോ ബുദ്ധ ” എന്ന ഒരൊറ്റ ചിത്രത്തിലൂടെ…

മണിച്ചിത്രത്താഴിലെ സ്ത്രീ വിരുദ്ധത

കുറേ നാളുകൾക്കു ശേഷം ”മണിച്ചിത്രത്താഴ് ” ഇന്നൊരിക്കൽ കൂടി കാണാനിടയായി. അപ്പോഴാണ് ഞാൻ അതിലെ ചില പുതിയ വസ്തുതകൾ ശ്രധിച്ചത്. മാതൃഭൂമി ആഴ്ച പതിപ്പിൽ ശാരദ ടീച്ചർ നടത്തിയ, ഒരു പരാമർശം ഇതെഴുതുന്നതിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ചിത്രം ആദൃം മുതൽ പരിശോധിച്ചാൽ ഗംഗയും നകുലനും തമ്മിലുളള വൈകാരിക ബന്ധം സിനിമയിൽ ചിത്രീക്കപ്പെട്ടിട്ടില്ല എന്നു കാണാം. അതി പൗരുഷത്തിന്റെ  ലാന്ചന പോലുമില്ലാത്ത കഥാപാത്രമാണ് നകുലൻ, ഗംഗ യോടുളള നകുലന്റെ  തണുപ്പൻ സമീപനം വായിച്ചെടുക്കാവുന്നതേയുള്ളൂ. നകുലന്റെ  ലൈംഗിക വൃക്തിത്വത്തെപ്പറ്റി, കൂടുതൽ…

മനുഷൃസംഗമം പരിപാടിയിൽ കവി സച്ചിദാനന്ദൻ ചൊല്ലിയ കവിത

മനുഷൃസംഗമം പരിപാടിയിൽ കവി സച്ചിദാനന്ദൻ എം ഏഫ് ഹുസൈൻ നടത്തിയ ചെറുത്തു നില്പുകളുമായി ബന്ധപ്പെട്ട് എഴുതിയ കവിത ചൊല്ലുന്നു . അവർ നീ പ്രണയത്തെക്കുറിച്ചെഴുതുകയാവും അല്ലെന്കിൽ അതിനു മുൻപും പിൻപുമുളള മഹാശൂനൃതയെക്കുറിച്ച്. അവർ നിന്റെ കടലാസു പിടിച്ചു വാങ്ങി, തുണ്ടു തുണ്ടാക്കിപ്പറയും ഇത് രാജൃദ്രോഹമാണ് നീ ജീവിക്കാൻ അർഹനല്ല. നീ നിന്റെ കാൻവാസിൽ നിന്നെത്തന്നെ വിസ്മയിപ്പിച്ചു വിരിയുന്ന ആകാരങ്ങളിൽ മുഴുകി വർണങ്ങളെ ധൃാനിക്കുകയായിരിക്കും അവർ നിന്റെ കാൻവാസിന് തീ കൊളുത്തി വിധിക്കും ഇതശ്ലീലമാണ് നീ ജീവിക്കാൻ അർഹനല്ല.…

ആള്‍ക്കൂട്ടത്തിന്റെ അക്രമങ്ങളും ഫാസിസം നടത്തുന്ന സാമൂഹികപരീക്ഷണങ്ങളും

ആള്‍ക്കൂട്ടങ്ങളുടെ അക്രമങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കാന്‍ മറ്റൊന്നുകൂടി ഇന്നു നടന്നിരിക്കുന്നു .ഗോമാംസം കഴിച്ചു എന്നാരോപിച്ച് ഒരു ഉത്തര്‍പ്രദേശുകാരനായ ഒരു 52 കാരനെ ജനം ആക്രമിച്ച് കൊന്നു. ലജ്ജിക്കാം നമുക്കീ നാടിനെയോര്‍ത്ത് .. ഒര്‍ക്കുക… നിരപരാധികളുടെ ജീവന്‍ പൊലിയുന്പോഴാണ് ഹിംസയെപ്പറ്റി നാം വിലപിക്കുന്നത്, ഹിംസ എപ്പോഴും ഹിംസ തന്നെ ആണ് എന്നതാണ് സതൃം . അത് നിരപരാധി ആണെന്കിലും ഒരു കുറ്റവാളി ആയാലും . തീവ്രവാദിയോ, റേപ്പിസ്റ്റോ കഴുമരത്തിലേറുന്പോള്‍ മൗനസമ്മതം നല്‍കുന്ന ജനം ഹിംസയെ അനുകൂലിക്കുന്നു എന്കില്‍ അതു തന്നെ…