ആള്‍ക്കൂട്ടത്തിന്റെ അക്രമങ്ങളും ഫാസിസം നടത്തുന്ന സാമൂഹികപരീക്ഷണങ്ങളും

ആള്‍ക്കൂട്ടങ്ങളുടെ അക്രമങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കാന്‍ മറ്റൊന്നുകൂടി ഇന്നു നടന്നിരിക്കുന്നു .ഗോമാംസം കഴിച്ചു എന്നാരോപിച്ച് ഒരു ഉത്തര്‍പ്രദേശുകാരനായ ഒരു 52 കാരനെ ജനം ആക്രമിച്ച് കൊന്നു. ലജ്ജിക്കാം നമുക്കീ നാടിനെയോര്‍ത്ത് .. ഒര്‍ക്കുക… നിരപരാധികളുടെ ജീവന്‍ പൊലിയുന്പോഴാണ് ഹിംസയെപ്പറ്റി നാം വിലപിക്കുന്നത്, ഹിംസ എപ്പോഴും ഹിംസ തന്നെ ആണ് എന്നതാണ് സതൃം . അത് നിരപരാധി ആണെന്കിലും ഒരു കുറ്റവാളി ആയാലും . തീവ്രവാദിയോ, റേപ്പിസ്റ്റോ കഴുമരത്തിലേറുന്പോള്‍ മൗനസമ്മതം നല്‍കുന്ന ജനം ഹിംസയെ അനുകൂലിക്കുന്നു എന്കില്‍ അതു തന്നെ…